കൊച്ചി : വിലകൊടുത്ത് മാരകമായ രോഗങ്ങള്‍ വാങ്ങുന്നു.സുഗന്ധവ്യഞ്ജനങ്ങളില്‍ മാരക കീടനാശിനികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഏലയ്ക്ക, ചുക്ക്, ജീരകം, ഗരംമസാല തുടങ്ങി 11 ഇനം സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലാണ് നിരോധിത കീടനാശിനികളുടെ സാന്നിധ്യം തെളിഞ്ഞത്.സംസ്ഥാനത്ത് വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ അപകടകരമായ തോതില്‍ മാരക കീടനാശിനികളുടെ സാന്നിധ്യമാണുള്ളത് . ഏലയ്ക്ക, ചുക്ക്, ജീരകം, ഗരംമസാല തുടങ്ങി 11 ഇനം സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലാണ് നിരോധിത കീടനാശിനികളുടെ സാന്നിധ്യം തെളിഞ്ഞത്. ഇത് സംബന്ധിച്ച് വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി ലബോറട്ടറി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ഏലയ്ക്കയുടെയും ചുക്കിന്റെയും ജീരകപ്പൊടിയുടെയും പരിശോധിച്ച മുഴുവന്‍ സാമ്പിളുകളിലും വിഷാംശം.
ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്നത് മാരക വിഷമായ എത്തയോണ്‍ ഉള്‍പ്പെടെ 8 തരം കീടനാശിനികള്‍. ചുക്ക് പൊടിയില്‍ മീതെയ്ല്‍ പരത്തിയോണ്‍. ജീരകത്തില്‍ പ്രൊഫനോഫോസ്. രണ്ടും 2011ല്‍ തന്നെ സംസ്ഥാനത്ത് നിരോധിച്ചവ. കൊച്ചുകുട്ടികള്‍ക്ക് വരെ ഔഷധഗുണത്തിനായി നല്‍കുന്ന ഉണക്കമുന്തിരിയും വിഷമുക്തമല്ല. ഇവ കൂടാതെ വറ്റല്‍ മുളക്, ഗരംമസാല, കാശ്മീരി മുളക് തുടങ്ങി നാം നിത്യവും കറികളിലും മറ്റും ചേര്‍ത്ത് സ്വാദോടെ അകത്താക്കുന്നത് മാരക വിഷങ്ങളെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം അനുവദിച്ചതിലും അമ്പത് മുതല്‍ നൂറ് ഇരട്ടി വരെയാണ് കീടനാശിനികളുടെ സാന്നിധ്യം. ക്ലോര്‍ പൈരിഫോസ്, എത്തയോണ്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഹോര്‍മോണ്‍ തകരാറിനും കാന്‍സറിനും വരെ കാരണമാവുന്നതാണ്. സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തുന്ന ഈ സുഗന്ധവ്യഞ്ജനങ്ങളിലെ വിഷാംശത്തിന്റെ സാന്നിധ്യത്തില്‍ ബ്രാന്‍ഡ് വ്യത്യാസമില്ലെന്നതാണ് ശ്രദ്ധേയം.