കോട്ടയം:യുവതിയുടെ അശ്ലീല വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തിയെന്ന് വാർത്ത !. സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം പ്രമുഖരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു വീഡിയോ ഈ ഗ്രൂപ്പില്‍ കാണപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.യുവതിയുടെ 24 സെക്കന്റുള്ള വീഡിയോയാണ് പ്രമുഖരുള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വന്നത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത് .അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് നീങ്ങിയതായി മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് സൂചനഎന്നും ഉണ്ട് .
വീഡിയോ ചര്‍ച്ചാവിഷയമായതോടെ അയാള്‍ വിശദീകരണവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫുമാരിലൊരാളാണ് തനിക്ക് വീഡിയോ അയച്ചതെന്നായിരുന്നു മറുപടി. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക ജ്ഞാനമില്ലാത്തതിനാല്‍ അറിയാതെ ഗ്രൂപ്പിലേക്ക് അയച്ചു പോയതാണെന്നും അയാള്‍ പറയുന്നതായി വൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു .വീഡിയോ ഗ്രൂപ്പില്‍ വന്നതിനു പിറകെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പിസി ജോര്‍ജ്, വി ഡി സതീശന്‍ എന്നിവരെ അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയിരുന്നു.അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. എന്നാല്‍ ചില പ്രമുഖരെ പുറത്താക്കിയതോടെയാണ് സംഭവത്തെക്കുറിച്ച് അവര്‍ അറിഞ്ഞത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളെയാണ് സംശയിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന വ്യക്തിയാണ് ഇയാള്‍.അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന ഈ ജീവനക്കാരനോട് ഉടന്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.