ശുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മട്ടന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.പിതാവ് സി.മുഹമ്മദാണ് ഹരജി സമര്‍പ്പിച്ചത്. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുംമുമ്പ് കേസ് അടിയന്തരമായി സി.ബി.ഐക്കു വിടണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുൻപ് സ്വതന്ത്രമായ അന്വേഷണത്തിന് സിബിഐക്ക് കൈമാറണം എന്നാണ് ഹർജിയിലെ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് കുടുംബത്തിനു വേണ്ടി ഹാജരാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശുഹൈബ് വധക്കേസിൽ ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു.

Top