ഷുഹൈബ് വധം കണ്ണൂരില്‍ സി.പി.എമ്മിന് തിരിച്ചടിയാകുന്നു; കെ. സുധാകരന്‍ ശക്തിയാര്‍ജ്ജിക്കുന്നു.സുധാകരൻ നിരാഹാര സമരത്തിലേയ്ക്ക്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാര സമരം നടത്തും. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും സുധാകരന്‍ അറിയിച്ചു.

ഇതോടെ ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുകയാണ് . യുവാക്കള്‍ക്കിടയില്‍ വേരോട്ടം കുറഞ്ഞുവന്നിരുന്ന കോണ്‍ഗ്രസിന് ഇതിലൂടെ പുതുജീവന്‍ കൈവരുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സുരക്ഷതത്വ ബോധം കുറയുന്നതാണ് കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ വരവ് കുറച്ചതെന്ന സുധാകരന്റെ പ്രസ്താവന ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sukharan-and-shuhaibഇന്ന് ചേര്‍ന്ന ഡിസിസി യോഗത്തിലാണ് കെ.സുധാകരന്റെ നിരാഹാര സമരത്തിന്റെ  തീരുമാനമുണ്ടായത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കും. 48 മണിക്കൂറിനുള്ളില്‍ പരിഹാരമില്ലെങ്കില്‍ സമരം തുടരാനാണ് തീരുമാനം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പ്രതികളെയല്ല കൊലപാതകത്തില്‍ പങ്കെടുത്ത യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ എസ്.പിയെ കെട്ടിയിട്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എം.വി. ജയരാജന്‍ കണ്ണൂരിലെ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും ടി.പി കേസിലെ പ്രതിയായ കൊടി സുനി പരോളില്ലാതെ രാത്രികാലങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

ഷുഹൈബിന്റെ കൊലപാതകത്തില്‍ എഴുത്തുകാരുടെയും സാംസ്‌കാരിക നായകന്മാരും നിശബ്ദരായിരിക്കുന്നതിനെയും സുധാകരന്‍ വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ട് സിപിഎമ്മിന്റെ ചൊല്‍പടിക്ക് നില്‍ക്കുകയാണ്. അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെന്നും സമൂഹത്തിന് സിപിഎമ്മിനോടുള്ള ഈ ഭയം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിയുള്ള പോരാട്ടമാണ് താനും കോണ്‍ഗ്രസും നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഷുഹൈബ് കുടുംബ സഹായ നിധിക്കു വേണ്ടി കെപിസിസിയുടെ മുഴുവന്‍ നേതാക്കളും 22നു കണ്ണൂരിലെത്തി ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ പിരിവെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മറ്റു ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭാവന പിരിക്കും.

Top