ഒരു മനുഷ്യനെ വെട്ടിനുറുക്കിയതിന്‍റെ ചിത്രങ്ങളാണ് മുന്നിലെന്ന് കോടതി ;ഷുഹൈബ് വധം സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ബി.കെമാൽപാഷയാണ് സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.തന്‍റെ മുൻപിലിരിക്കുന്നത് ഒരു മനുഷ്യനെ വെട്ടിനുറുക്കിയതിന്‍റെ ചിത്രങ്ങളാണെന്ന് സർക്കാർ അഭിഭാഷകനെ ഹൈക്കോടതി ഓർമിപ്പിച്ചു.

കൊലപ്പെടുത്തിയ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന കോടതി ചോദിച്ചു. എന്‍റെ മുന്നിലിരിക്കുന്ന ഫയലില്‍ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ചിത്രങ്ങളാണ് ഉള്ളത് ഇത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന് കണ്ണൂര്‍ എസ്പിക്ക് പറയേണ്ടി വന്ന സാഹചര്യം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.shuhaib1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാറിന്‍റെയും സിബിഐയുടെയും വിശദീകരണത്തിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റി. സമാധാന യോഗത്തില്‍ നിയമമന്ത്രി നല്‍കിയ വാഗ്ധാനമടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിചിരിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് നടന്നത്. സിപിഎം നേതാക്കളോടൊപ്പം പ്രതികള്‍ ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്കൂള്‍ കുട്ടിയോട് സെല്‍ഫിയെടുക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി കൊലയാളികളോടൊപ്പം ഫോട്ടോയെടുത്തത് കാണാം.

നേരത്തെ നിയമമന്ത്രി സിബിഐ അന്വേഷണം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ സിപിഎം സമ്മേളനത്തിന് ശേഷം നിയമസഭയില്‍ അത് അട്ടിമറിക്കപ്പെട്ടു. ഇതിനാല്‍ കേസ് കാര്യക്ഷമമായി നടക്കണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. സിപിഎം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ പ്രതികളുമായി സിപിഎം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Top