ഷൂക്കൂര്‍ വധം: സിബി ഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി

കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കേസ് സി ബി ഐയ്ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായാണ് ഇരുവരും ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജിയാണ് കോടതി ഇന്ന് തള്ളിയത്. കേസില്‍ പോലീസന്വേഷണം മുന്നോട്ടുപോവുന്നുണ്ടെന്നും അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നുമാണ് ഹര്‍ജിയില്‍ പി ജയരാജനും ടി വി രാജേഷും ചൂണ്ടിക്കാണിച്ചത്. കേസ് സി ബി ഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിംഗിള്‍ ബെഞ്ചിലും ഇതേ വാദമായിരുന്നു ഇരുവരും ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം സ്വീകരിക്കാതെ സിംഗിള്‍ ബെഞ്ച് അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരായാണ് ഇരുവരും വീണ്ടും അപ്പീല്‍ പോയത്.

Top