തിരുവന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതി പറഞ്ഞു. കുറ്റപത്രം ഏത് കോടതിയില്‍ പരിഗണിക്കണമെന്ന് ഹൈക്കാടതി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
സിബിഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമമാക്കി. കുറ്റപത്രം മടക്കിയതോടെ വിചാരണ കണ്ണൂരില്‍നിന്ന് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം അപ്രസക്തമായി.
പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണു സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനം.വിചാരണ ഏത് കോടതിയില്‍ വേണം എന്ന് തീരുമാനിക്കലായിരുന്നു ഇന്ന് കോടതിയില്‍ നടന്ന ആദ്യ നടപടി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ഇന്ന് കോടതിയിലുണ്ടായിരുന്നു.
പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള അവസരം കോടതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ പി ജയരാജന്‍ ഹാജരാകാതെ അവധി അപേക്ഷ നല്‍കുകയാണ് ചെയ്തത്.