കൊച്ചി:വിവാഹത്തിനുശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ ദമ്പതിമാര്‍ക്ക് സംഭവിക്കുന്ന ഒരു അപകടത്തെയാണ് ചുരുങ്ങിയ സന്ദര്‍ഭങ്ങളിലൂടെ ഈ വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയില്‍ സംഭവിച്ചത് അവര്‍ മൊബൈലില്‍ പകര്‍ത്തുന്നു. പിന്നീടു ഭര്‍ത്താവിന്‍റെ ഫോണ്‍ കാണാതാകുന്നതും ഇരുവരും പരിഭ്രമത്തിലാകുന്നതുമാണ് വിഡിയോയിൽ ഉള്ളത്.കാണാതായ ഫോണിലേക്കു വിളിക്കുമ്പോള്‍ ആദ്യം ആരോ അത് എടുക്കുന്നുണ്ടെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെടുന്നു. ഇതോടെ ഇരുവരും ടെന്‍ഷനിലാവുകയാണ്. ഇതിനിടെ ഫോണിനു പാസ്‌വേഡില്ലേ എന്ന ചോദ്യത്തിനു മറുപടി കൊടുക്കാതെ ഇരിക്കുന്ന ഭര്‍ത്താവിനോട് കഴിഞ്ഞ രാത്രിയിലെ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നല്ലോ എന്നുകൂടി ഭാര്യ ചോദിക്കുമ്പോള്‍ ആ അപകടത്തിന്‍റെ ആഴം വാക്കുകള്‍ക്ക് അപ്പുറം അവരുടെ കണ്ണുകളില്‍ നിഴലിക്കുന്നു. അവിടെ വിഡിയോ അവസാനിക്കുകയാണ്.
ഇതൊരു മുന്നറിയിപ്പാണ്. പ്രായഭേദമെന്യേ ആരുടേയും ഏതുവിധത്തിലുമുള്ള വിഡിയോകള്‍ അറിഞ്ഞും അറിയാതെയും സമൂഹ മാധ്യമങ്ങളില്‍ എത്തിപ്പെടുന്ന കാലമാണിത്. സ്വകാര്യതയെ പരസ്യമാക്കാതെ കരുതലോടെ കൈകാര്യം ചെയ്യണമെന്നാണ് ഈ വിഡിയോ വ്യക്തമാകുന്നത്.പ്രമുഖ കോണ്ടം കമ്പനിയാണ് ‘ഷട്ട് ദി ഫോണ്‍ അപ്പ്’ എന്ന വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കൗതുകത്തിന് ഇത്തരം വിഡിയോകള്‍ എടുക്കുന്നവര്‍ അതിന്‍റെ ഭവിഷ്യത്ത് മനസിലാക്കുന്നില്ല.
പുതിയ ഫോണുകള്‍ ദിവസേന ഇറങ്ങുമ്പോള്‍ പഴയതുമാറ്റി പുതിയത് വാങ്ങുന്നവര്‍ ഒന്നു ശ്രദ്ധിക്കുക. തങ്ങളുടെ പഴയ ഫോണിലുള്ള ഫോട്ടോസും വിഡിയോയുമെല്ലാം എത്ര ഡിലീറ്റ് ചെയ്താലും അതു ചിലപ്പോള്‍ ഫോണ്‍ മെമ്മറിയില്‍ നിന്നും നീക്കം ചെയ്യപ്പെടണമെന്നില്ല. സ്വന്തം സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സുരക്ഷിതമായി വേണമെന്നു കൂടി ഈ വിഡിയോ പങ്കുവയ്ക്കുന്നു.സ്വകാര്യതയെ പരസ്യമാക്കുന്ന ഒരു തലമുറയുടെ നേര്‍സാക്ഷ്യമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ. എന്തും ഏതും മൊബൈലില്‍ പകര്‍ത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണിത്. സ്വകാര്യ സന്ദര്‍ഭങ്ങൾ പുറംലോകത്തെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് അറിയാമെങ്കിലും പലരും അതിനെയത്ര ഗൗരവമായി കാണുന്നില്ല. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ മൊബൈലില്‍ പകര്‍ത്തുന്നതിനുമുമ്പ് ഈ വിഡിയോ ഒന്നു കണ്ടുനോക്കു.