കോഴിക്കോട്: യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് എസ് ഐ വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു. വിനോദിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദ്ദിച്ചെന്നും എസ്.ഐയുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.
സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.