പിണറായിയെ വെട്ടി കോൺഗ്രസ് ! കർണാടകയിൽ സത്യപ്രതിജ്ഞ ഇന്ന്; പ്രതിപക്ഷനിരയിലെ 20 നേതാക്കൾ. സിദ്ധരാമയ്യ മന്ത്രിസഭയിലെ 8 മന്ത്രിമാരുടെ പേര് പുറത്ത്; ക്രിസ്ത്യന്‍, മുസ്ലിം പ്രാതിനിധ്യം

ബാംഗ്ലൂർ : കര്‍ണാടകയില്‍ സിദ്ധരാമയ്യ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും പ്രതിജ്ഞ ചൊല്ലും. ഉ​ച്ച​ക്ക് 12.30ന് ​ബെംഗ​ളൂ​രു ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​പു​റ​മെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി ​കെ‌ ശി​വ​കു​മാ​റും 20ഓ​ളം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലികൊടുക്കും. ഒ​രു ല​ക്ഷം​പേ​ർ ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​വും.

രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ​നി​ന്ന് 20 നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. ബിജെ​പിക്കെതിരെ ദേ​ശീ​യ-​പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ വേ​ദി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​ന്നി​ക്കു​ന്നതെന്ന പ്രത്യേകതകൂടിയുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യക്ഷ​യും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ക്കി​ല്ല.പ​ക​രം പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭ ഉ​പ​നേ​താ​വ് ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ എ​ത്തും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മു​ൻ അ​ധ്യ​ക്ഷ​രാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​നെ​ത്തും.

75കാ​ര​നാ​യ സി​ദ്ധ​രാ​മ​യ്യ ര​ണ്ടാം​ത​വ​ണ​യാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ക്കാ​നും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി ​കെ ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ​വാ​ല, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. സീ​നി​യോ​റി​റ്റി​ക്ക് പു​റ​മെ, ജാ​തി- മ​ത പ്രാ​തിനി​ധ്യ​വും കണക്കാക്കിയാണ് മ​ന്ത്രി​സ​ഭ രൂ​പീകരിക്കുക.

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ​ത​ന്നെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളാ​യ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ഡി കെ ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ജെ ഡി (യു), ആ​ർ​ജെ​ഡി, എ​ൻ​സിപി, ശി​വ​സേ​ന താ​ക്ക​റെ വി​ഭാ​ഗം, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്, സിപി​എം, സിപി​ഐ നേ​താ​ക്ക​ൾ​ക്കു പു​റ​മെ, മ​ഹ്ബൂ​ബ മു​ഫ്തി (പി​ഡി​പി), വൈ​ക്കോ (എം​ഡി​എം​കെ), തി​രു​മ​ണ​വാ​ള​ൻ (വിസി​കെ), ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ (സി​പി​ഐ – എം​എ​ൽ), ജ​യ​ന്ത് ചൗ​ധ​രി (ആ​ർ​എ​ൽ​ഡി), എ​ൻ ​കെ പ്രേ​മ​ച​ന്ദ്ര​ൻ (ആ​ർ ​എ​സ് ​പി), ജോ​സ് കെ ​മാ​ണി (കേ​ര​ള കോ​ൺ​ഗ്ര​സ്), പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (മു​സ്‍ലിം ലീ​ഗ്) തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി​യേ​ക്കും.

എന്നാൽ, പ്ര​തി​പ​ക്ഷ നി​ര​യി​ലെ ബി​ആ​ർ​എ​സ്, ബിജെഡി, വൈഎ​സ്​ആ​ർ​സി​പി, ആം ​ആ​ദ്മി പാ​ർ​ട്ടി, ബി ​എ​സ് ​പി പാ​ർ​ട്ടി നേ​താ​ക്ക​ളെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. 2018ൽ ​കോ​ൺ​ഗ്ര​സ്- ജെ ഡി-​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​ൻ (കേ​ര​ളം), അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ (ഡ​ൽ​ഹി), മ​മ​ത ബാ​ന​ർ​ജി (പ​ശ്​​ചി​മ​ബം​ഗാ​ൾ), എ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു (ആ​ന്ധ്രാ പ്ര​ദേ​ശ്), ബി എ​സ് ​പി അധ്യക്ഷ മാ​യാ​വ​തി തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തി​രു​ന്നു.

അതേസമയം ഇതിന് പുറമെ ചില മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും എന്നാണ് വിവരം. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 8 മന്ത്രിമാരുടെ പേരുകള്‍ കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോര്‍ജ്, എംബി പാട്ടീല്‍, സതീഷ് ജാര്‍ഖിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബിഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരുടെ പേരുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കോണ്‍ഗ്രസിന്റെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ എല്ലാ ജനവിഭാഗത്തിനും പ്രാതിനിധ്യം നല്‍കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Top