ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി..സിദ്ധരാമയ്യ മുഖ്യമന്ത്രി!ഇത് രണ്ടാമൂഴം, കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു, ആർപ്പുവിളിച്ച് കോൺഗ്രസ് പ്രവർത്തകർ

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സിദ്ധരാമയ്യയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ.കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു. സിദ്ധരാമയ്യയ്ക്ക് ശേഷം ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡികെ ഡികെ എന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാണ് ശബ്ദമുഖരിതമായിരുന്നു അന്തരീക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിമാരുടെ കൂട്ടത്തില്‍ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഡോ. ജി പരമേശ്വരയാണ്. പ്രമുഖ ദളിത് നേതാവ് കൂടിയായ ജി പരമേശ്വര കൊരട്ടഗര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. തുടര്‍ന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെഎച്ച് മുനിയപ്പ സത്യപ്രതിജ്ഞ ചെയ്തു. ദേവനഹള്ളി എംഎല്‍എയാണ് കെഎച്ച് മുനിയപ്പ.

Top