കർണാടകയിൽ സിദ്ധരാമയ്യക്ക് 89 എംഎൽഎമാരുടെ പിന്തുണ.ഡി.കെ.ക്ക് 39. പരമേശ്വറിന് 7 പേരുടെ പിന്തുണ.സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ടികെശിവകുമാറും ജഗദീഷ് ഷെട്ടാറും അടക്കം 3 ഉപമുഖ്യമന്ത്രിമാർ;സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബെംഗളൂരു : കർണാടകയിൽ ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണ സിദ്ധാരാമയ്യക്ക്. മുഖ്യമന്ത്രി ആകുമെന്ന് ഏവരും കരുതിയ ഡികെ ശിവകുമാറിന് വെറും 39 പേരുടെ പിന്തുണ മാത്രമാണ് ഉണ്ടായത് . സിദ്ധരാമയ്യക്ക് 89 എംഎൽഎമാരുടെ പിന്തുണ കിട്ടി .ഡി.കെ മുഖ്യമന്ത്രി ആകണമെന്ന് വെറും 39 എംഎൽഎ മാറാന് പിന്തുണച്ചത്. പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോജിപരമേശ്വർ -ക്ക് 7 എംഎൽമാരുടെ പിന്തുണയും കിട്ടി.

ഡികെ ശിവകുമാറും ജഗദീഷ് ഷെട്ടാറും അടക്കം 3 ഉപമുഖ്യമന്ത്രിമാർ ഉള്ള സിദ്ധാരാമയ്യയുടെ സത്യപ്രതിജ്ഞ വ്യാഴാച നടക്കുവാൻ സാധ്യത. ഡികെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ആയിരിക്കും.ബിജെപിയിൽ നിന്നും കോൺഗ്രസിൽ എത്തി തോൽവി ഏറ്റുവാങ്ങിയ ജഗദീഷ് ഷെട്ടാറിനെ എംഎൽസി ആക്കി മന്ത്രിസഭയിൽ എത്തിക്കും .ഉപമുഖ്യമന്ത്രിയും ആക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നിയുക്ത എംഎൽഎമാർക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിയിച്ചു . കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഖർഗെയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയിരുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിയോഗിച്ച മൂന്ന് നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി . സിദ്ധരാമയ്യയ്ക്ക് ഭൂരിപക്ഷം പറയുന്നുണ്ട് എങ്കിലും കല്‍പിക്കുന്നുണ്ടെങ്കിലും ഡി.കെ.ശിവകുമാര്‍ വിഭാഗം വി‍ട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് ‌മല്ലികാർജുൻ ഖർഗെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തി. സോണിയ, ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിവിധ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും അനുയായികൾ എംഎൽഎമാരുടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ പ്രകടനം നടത്തി.

Top