പത്മാവതി സിനിമ വിവാദമായതോടെ ബോളിവുഡ് ഒന്നടങ്കം സിനിമയുടെ പിന്നില്‍ നിലയുറപ്പിച്ചു. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ തങ്ങള്‍ കൂടെയുണ്ടെന്ന് മറ്റു തന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകരും കൂടെ നില്‍ക്കുകയാണ്. എന്നാല്‍ ബോളിവുഡില്‍ നിന്നും സിനിമയെക്കുറിച്ച് ചില വ്യത്യസ്ത ശബ്ദങ്ങളും ഉണ്ടായിട്ടുണ്ട്.
പത്മാവതിക്ക്ായി നിലയുറപ്പിക്കാന്‍ ബുദ്ധമുട്ടുണ്ടെന്ന് നടി കങ്കണാ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുപോലെ ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശില്‍പ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. പത്മാവതി വിവാദത്തിലുള്ള ശില്‍പ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൈയ്യിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടി വന്നത്.
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.