നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രണയത്തെ കുറിച്ച് പഴയ കാമുകന്‍ ചിമ്പു പറയുന്നത് കേള്‍ക്കൂ

തമിഴ് യംഗ് സൂപ്പര്‍സ്റ്റാര്‍ ചിമ്പുവും ഗ്ലാമര്‍ താരം നയന്‍താരയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇരുവരുടെയും പ്രണയവും വേര്‍പിരിയലുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രണയ പരാജയത്തിനു ശേഷം ഇതു നമ്മ ആള് എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി നയന്‍സ് അഭിനയിച്ചു. ഇതിനിടെയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവയുമായി നയന്‍സിന്റെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.

പക്ഷേ ഇരുവരും പ്രണയത്തിലാണെന്ന് ഇതുവരെ തുറന്ന് സമ്മതിച്ചിട്ടുമില്ല. വിവാഹം എന്തായാലും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. നയന്‍താര-വിഘ്‌നേശ് ശിവ വിവാഹ വാര്‍ത്തകള്‍ കത്തിപടരുന്നതിനടിയില്‍ തന്റെ പഴയ കാമുകിയായ നയന്‍സിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ചിമ്പു നല്കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നയന്‍താരയും വിഘ്‌നേശ് ശിവയും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും തുറന്ന് സമ്മതിക്കാതെ അവര്‍ പ്രണയത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നാണ് ചിമ്പു പറയുന്നത്. ഇരുവരും വിവാഹം വിളിച്ചാല്‍ ഉറപ്പായും ഞാന്‍ പങ്കെടുക്കും. പോകാതിരുന്ന് അവരെ പിണക്കാന്‍ ഞാനില്ലെന്നും ചിമ്പു പറയുന്നു.

Top