സല്മാന് ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ബോളിവുഡിലെ മിക്ക താരങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെ പരിഹസിച്ച് പ്രശസ്ത ഗായിക സോനാ മൊഹാപാത്രയുമെത്തി. 50കാരനായ സല്‍മാന്റെ ആരാധകര്‍ 40കാരിയായ തന്നെ ആന്റിയെന്ന് വിളിക്കുന്നുവെന്നാണ് സാനാ മൊഹാപാത്ര പറയുന്നത്. ഇതിന്റെ യുക്തിയെന്താണെന്ന് മനസിലാകുന്നില്ലെന്നും സോന പറയുന്നു.
നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും സല്‍മാന്‍ ഇപ്പോഴും രാജ്യത്തിന്റെ ഹീറോ എന്നായിരുന്നു നേരത്തെ സോന ട്വീറ്റ് ചെയ്തത്. ഇതായിരുന്നു സല്‍മാന്റെ ആരാധകരെ ചൊടിപ്പിച്ചത്.
സല്മാന് ഖാന്റെ ബലാത്സംഗ പരാമര്‍ശം വിവാദമായതിന് പിന്നാലെ നിരവധിയാളുകള്‍ നടനെതിരെ രംഗത്തെത്തിയിരുന്നു. സല്‍മാന്റെ പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞത്. അത്തരത്തിലൊരു പരാമര്‍ശം സമൂഹത്തിനാകെ നാണക്കേടായെന്നും കങ്കണ പറഞ്ഞിരുന്നു. സംഭവത്തില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന് നോട്ടീസ് അയച്ചിട്ടുണ്ട്.
പുതിയ ചിത്രം സുല്‍ത്താന്റെ ചിത്രീകരണത്തിന് ശേഷം താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയായിരുന്നുവെന്ന സല്‍മാന്റെ പരാമര്‍ശമാണ് വിവാദമായത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സല്‍മാന്‍ഖാന്റെ പരാമര്‍ശം. ചിത്രീകരണം കഴിഞ്ഞ് റിങ്ങില്‍ നിന്നും മടങ്ങിയപ്പോള്‍ തനിക്ക് ശരിക്കും നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. ആറ് മണീക്കൂര്‍ നീണ്ട ചിത്രീകരണ സമയത്ത് 120 കിലോ ഭാരമുള്ളതടക്കം തനിക്ക് നേരിടേണ്ടി വന്നുവെന്നും സല്‍മാന്‍ പറഞ്ഞു. എന്നാല്‍ അഭിമുഖം പുറത്തു വന്നതോടെ സല്‍മാന്റെ ബലാത്സംഗ പരാമര്‍ശം വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് നാവ് പിഴച്ചതാണെന്നു പറഞ്ഞ് സല്‍മാന്‍ രംഗത്തെത്തിയിരുന്നു.