കോട്ടയം: പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഹരിദ്വാറില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് ഹരിദ്വാറിലെ ഒരു മഠത്തില്‍വെച്ച് പിടിയിലായത്. ഉത്തരാഖണ്ഡ് പോലീസാണ് ഇന്നലെ അര്‍ധരാത്രി ഇയാളെ പിടികൂടിയത്. പേഴ്‌സും പണവും നഷ്ടപ്പെട്ട് കുടുങ്ങിയെന്ന വ്യാജേനയാണ് ഇയാള്‍ മഠത്തില്‍ എത്തിപ്പെട്ടത്. സംശയം തോന്നിയ മഠം അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരാഖണ്ഡ് പോലീസ് വിവരമറിയിച്ചതനുസരിച്ച് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ അവിടെ എത്തിയ ശേഷമായിരിക്കും സതീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
കാസര്‍കോട് സ്വദേശിയായ ഇയാളെ വ്യാഴാഴ്ച കേരളാപോലീസിന് കൈമാറും.
കോട്ടയം ജില്ലാ പോലീസ് മേധാവി സതീഷ് ബിനൊ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിയുടെ ചിത്രം പൊലീസ് ബുധനാഴ്ച പുറത്തു വിട്ടിരുന്നു.
സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സതീഷ് ബാബുവിന്‍്റെ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഹരിദ്വാറിലെ ബന്ധുവിന്‍്റെ ഫോണ്‍ നമ്പറിലേക്ക് ഇയാളുടെ ഫോണില്‍ നിന്ന് ഒരു വിളിയത്തെിയിരുന്നു. അവിടുത്തെ പൊലീസിനെ ബന്ധപ്പെട്ടു ബന്ധുവിനെ വിവരമറിയിച്ച് സതീഷ് ബാബുവിനെ പിടികൂടുകയായിരുന്നാണ് വിവരം.കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ഇയാള്‍ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളിലെ പ്രധാനിയാണ്. സ്ഥിരം മദ്യപനാണ്. മുന്‍പും പ്രായമായവരെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ആലപ്പുഴ, കൊല്ലം, കാസര്‍കോട് തുടങ്ങി മിക്ക ജില്ലകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ വ്യാഴ്‌ഴാചയാണ് സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.