കോട്ടയം: പാലാ കോണ്‍വെന്‍റിലെ സിസ്റര്‍ അമലയെ കൊലപ്പെടുത്തിയ സതീഷ് ബാബു മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.ഏപ്രില്‍ 17ന് ഈരാറ്റുപേട്ടയ്ക്കു സമീപം ചേറ്റുതോട് എസ്.എച്ച്. മഠത്തിലെ സിസ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയത് സതീഷാണെന്നാണ് റിപ്പോര്‍ട്ട്. മഠത്തിനു സമീപം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രായമായ സിസ്റര്‍ തലയിടിച്ചു വീണതാകാമെന്ന നിഗമനത്തിലാണ് അന്ന് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്ന് എസ്.എച്ച്. മഠത്തിലെ മദര്‍ അറിയിച്ചു. മാത്രമല്ള, ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍െറ സൂചനകളൊന്നും മഠത്തില്‍ നിന്നു ലഭിച്ചിരുന്നുമില്ളെന്ന് മദര്‍ കൂട്ടിച്ചേര്‍ത്തു.സിസ്റര്‍ അമലയുടെ കൊലയാളി സതീഷ് ബാബു ഈരാറ്റുപേട്ടയിലെ മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മദര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സംഭവത്തെക്കുറിച്ച് മദര്‍ പറയുന്നത്: ഏപ്രില്‍ 17ന് പുലര്‍ച്ചെ രണ്ട് രണ്ടരയോടെയാണ് സംഭവം. മുറിയില്‍ നിന്നു കരച്ചില്‍ കേട്ടു. ഉച്ചത്തിലുള്ള കരച്ചിലായിരുന്നു. ഏതു മുറിയില്‍ നിന്നാണെന്ന് മനസ്സിലായില്ള. പല മുറികള്‍ തപ്പി സിസ്റര്‍ ജോസ് മരിയയുടെ മുറിയിലെത്തി. സിസ്റര്‍ കട്ടിലില്‍ അനക്കമില്ളാതെ കിടക്കുകയായിരുന്നു. കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും രക്തമുണ്ടായിരുന്നു. മഠത്തിനോടു ചേര്‍ന്നു അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എവിടെയെങ്കിലും തലയിടിച്ചു വീണതാകാം രക്തം വരാന്‍ കാരണമെന്നു കരുതി. അതിനാലാണ് പൊലീസില്‍ പരാതി നല്‍കാഞ്ഞത്.
മഠത്തില്‍ പണി നടക്കുന്നതിനാല്‍ പ്രായമായ പല സിസ്റര്‍മാരെയും മഠത്തിലെ തന്നെ മറ്റു സ്ഥലത്തേക്കു മാറ്റിയിരുന്നു. വളരെ ചെറിയ മുറികളായിരുന്നു തല്‍ക്കാലത്തേക്ക് ഇവര്‍ക്കുവേണ്ടി ഒരുക്കിയത്. അതുകൊണ്ടാണ് എന്തിലെങ്കിലും തട്ടി തലയിടിച്ചു വീണതായിരിക്കുമെന്നു കരുതിയത്. മാത്രമല്ള, സിസ്റര്‍ ഒരു ഹൃദ്രോഗി കൂടിയായിരുന്നു. അതിനാല്‍ ഹൃദയസ്തംഭനമോ മറ്റോ ഉണ്ടായതാകാമെന്ന നിഗമനത്തിലുമെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉദ്ദേശിച്ച് സമീപത്തെ പള്ളിയിലെ അച്ചനെ വിളിച്ചെങ്കിലും അച്ചന്‍ വന്നപ്പോള്‍ സിസ്റര്‍ മരിക്കുന്ന ഘട്ടത്തിലെത്തിയിരുന്നു. അതിനാല്‍ അന്ത്യകൂദാശ നല്‍കാനാണ് ശ്രമിച്ചത്. മൂന്നു മണിയോടു കൂടിത്തന്നെ സിസ്റര്‍ ജോസ് മരിയ മരിച്ചു. ഇതു സംബന്ധിച്ച യാതൊരു അസ്വഭാവികതയും അന്നുണ്ടായില്ള. മോഷണശ്രമോ വാതില്‍ തകര്‍ക്കലോ പുറത്തുനിന്നാരും അകത്തുകടന്ന ലക്ഷണമോ കണ്ടില്ള. അതിന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഇതേ മഠത്തില്‍ നിന്ന് 70,000 രൂപ മോഷണം പോയി.പള്ളിയിലെ കുട്ടികള്‍ക്കു വേണ്ടി സ്വരൂപിച്ചതും പള്ളിയോടു ചേര്‍ന്നുള്ള സ്കൂളിന്‍െറ വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പണവുമായിരുന്നു അത്.
സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ ചേറ്റുതോടില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അന്ന് പോസ്റ്റ്മോര്‍ട്ടം പോലും ചെയ്യാതെ സംസ്കരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഇനി എന്തുനടപടി വേണമെന്ന കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കാനാണ് പൊലീസ് നീക്കം. സഭാ നേതൃത്വവുമായും പൊലീസ് ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കന്യാസ്ത്രീ മഠങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പ്രതി കൊടുംകുറ്റവാളിയും ക്രൂരകൃത്യങ്ങളിലൂടെ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാളുമാണ്. അതിനാല്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമം. കേസ് കോടതിയില്‍ നല്‍കുന്നതിനൊപ്പം സ്പെഷല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും.സിസ്റ്റര്‍ അമലയുടെ കൊലപാതത്തിന് പിന്നാലെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍, സിസ്റ്റര്‍ ജോസ് മരിയുടെ കൊലപാതകവും അ േന്വഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. സിസ്റ്റര്‍ അമലയുടെ വിശദ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശാസ്ത്രീയ അന്വേഷണവും ആരംഭിക്കും. പ്രതി ഒരുകാരണവശാലും രക്ഷപ്പെടാന്‍ അര്‍ഹനല്ളെന്നും അത്രക്ക് ക്രൂരമായ നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.