ഇന്ദിരയെ തടഞ്ഞ തീപ്പൊരി നേതാവ്, രാഹുലുമായി സൗഹൃദം; സഖ്യ രാഷ്ട്രീയത്തിന്റെ കരുത്തറിഞ്ഞ യെച്ചൂരി. മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും

ന്യൂഡല്‍ഹി: അന്തരിച്ച സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാ​ഗത്തിന് കൈമാറും.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിത്യശത്രുക്കളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ദേശീയ തലത്തില്‍ ഒന്നിപ്പിച്ചു എന്ന ക്രെഡിറ്റാണ് സീതാറാം യെച്ചൂരിക്കുള്ളത്. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ നയങ്ങള്‍ക്കെതിരെ പോരാടിയ ഒരു കാലം യെച്ചൂരിക്കുണ്ട്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്ഥാനത്തിലൂടെയാണ് യെച്ചൂരി തീപ്പൊരി നേതാവായി വളര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെതിരെ വാളെടുത്ത നേതാവ് തന്നെ പില്‍ക്കാലത്ത് സിപിഎമ്മിനെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലേക്ക് നയിക്കാനും യെച്ചൂരിക്ക് സാധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം തന്നെ യെച്ചൂരിയുടെ കഠിനപ്രയത്‌നത്തിലാണ് സാധ്യമായത്.

1970കളില്‍ ഇന്ദിരാ ഗാന്ധിയെ വെല്ലുവിളിച്ച ചരിത്രമുണ്ട് യെച്ചൂരിക്ക്. ജെഎന്‍യുവിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ദിരയെ തടഞ്ഞതോടെ യെച്ചൂരി ദേശീയ ശ്രദ്ധ നേടിയിരുന്നു. രാജിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇന്ദിരയ്ക്ക് മുന്നില്‍ നിന്ന് മുഴക്കിയത് യെച്ചൂരിയായി. ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തു യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം.

ഇതേ യെച്ചൂരിക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ഉണ്ടായിരുന്നത് അതിശക്തമായ ബന്ധമായിരുന്നു. രാഹുല്‍ മാനസ ഗുരുവായി കണ്ടിരുന്നതും, പല ഉപദേശങ്ങളും അദ്ദേഹത്തില്‍ നിന്ന് സ്വീകരിച്ചിരുന്നുവെന്നതും പരസ്യമായ രഹസ്യമായിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് മുമ്പ് യെച്ചൂരിയെ പരിഹാസത്തോടെ വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്റെ സിപിഎം ജനറല്‍ സെക്രട്ടറിയെന്നായിരുന്നു. എന്നാല്‍ അന്ന് യെച്ചൂരിയെ പിന്തുണച്ചത് സോണിയാ ഗാന്ധി നേരിട്ടായിരുന്നു. യെച്ചൂരിയെ അനാവശ്യമായി വിമര്‍ശിച്ചതിന് സോണിയാ ഗാന്ധി ജയറാം രമേശിനെ താക്കീത് ചെയ്തിരുന്നു.

Top