തെലങ്കാനയില്‍ ബിആര്‍എസുമായി സഖ്യം.തകർപ്പൻ നീക്കവുമായി ഇടതുപക്ഷം ! സിപിഐഎമ്മും സിപിഐയും; പത്ത് സീറ്റുകള്‍ വീതം ചോദിക്കും

ഹൈദരാബാദ്: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പഴയ പ്രതാപം തിരിച്ചു പിടിക്കാൻ തകർപ്പൻ നീക്കവുമായി ഇടതുപക്ഷം .കൂടുതൽ പാർട്ടികളുമായി സഖ്യം സ്ഥാപിക്കാനുള്ള നീക്കം യെച്ചൂരി തുടങ്ങി .

തെലങ്കാനയില്‍ ബിആര്‍എസുമായി സഖ്യം രൂപീകരിക്കാനൊരുങ്ങി ഇടതുപാര്‍ട്ടികളായ സിപി ഐഎമ്മും സിപിഐയും. 10 വീതം സീറ്റുകള്‍ മത്സരിക്കാനാവശ്യപ്പെടാനാണ് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ വിജയിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്ന് ഇടതുനേതാക്കള്‍ പറയുന്നു. വരും ദിവസങ്ങളില്‍ തന്നെ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ എന്ന ഇടതുപാര്‍ട്ടികളുടെ ആവശ്യം ബിആര്‍എസ് അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇടതുപാര്‍ട്ടികളുമായി സഖ്യത്തിലെത്താന്‍ ബിആര്‍എസിനും താല്‍പര്യമുണ്ട്.

Top