ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി.56 ചോദ്യങ്ങൾ? ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അറസ്റ്റോ?

കൊച്ചി:ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു.56 ചോ​ദ്യ​ങ്ങ​ളു​ള്ള ചോ​ദ്യാ​വ​ലി എ​ന്‍​ഐ​എ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന് ശി​വ​ശ​ങ്ക​ർ ന​ൽ​കു​ന്ന ഉ​ത്ത​ര​ങ്ങ​ളാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​ക. ചോ​ദ്യം ചെ​യ്യ​ല്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും. ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​യ്ക്കു​മോ, അ​തോ അ​റ​സ്റ്റു​ണ്ടാ​കു​മോ തു​ട​ങ്ങി​യ അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ​യാ​ണ് എ​ന്‍​ഐ​എ​യു​ടെ ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്.

സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയോടെ 9.15 ഓടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കും. ഇതിനായി ഇന്ന് പുലർച്ചെ തന്നെ തിരുവനന്തപുരത്ത് നിന്നും ശിവശങ്കർ യാത്ര തിരിച്ചിട്ടുണ്ട്. ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ല്‍ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ശി​വ​ശ​ങ്ക​റെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ തൃ​പ്തി വ​രാ​ത്ത എ​ന്‍​ഐ​എ ഇ​ന്ന് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ശി​വ​ശ​ങ്ക​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് അ​ദ്ദേഹം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​വി​ലെ ഒ​മ്പ​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ര്‍​ത്തി ക​ട​ന്ന അദ്ദേ​ഹ​ത്തി​ന് കു​മ്പ​ളം മു​ത​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്കെ​ത്തി​ച്ച​ത്. 9.30 ഓ​ടെ ക​ട​വ​ന്ത്ര​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലെ​ത്തി​യ അദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

എ​ന്‍​ഐ​എ കൊ​ച്ചി ഓ​ഫീ​സി​ലെ പ്ര​ത്യേ​ക മു​റി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധര​ായ ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​നു​ണ്ടാ​കും. ഇ​തി​നാ​യി എ​ന്‍​ഐ​എ പ്ര​ത്യേ​ക സം​ഘം ഇ​ന്ന​ലെ​യോ​ടെ ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത​തി​ന് ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടോ, കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം, ഫ്‌​ളാ​റ്റി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന, പ്ര​തി​ക​ള്‍​ക്ക് ചെ​യ്തു​കൊ​ടു​ത്ത സ​ഹാ​യം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്ടാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ എ​ന്‍​ഐ​എ പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​യു​ക.

എ​ന്‍​ഐ​എ​യ്ക്കും ക​സ്റ്റം​സി​നും ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും വി​ശ​ദീ​ക​ര​ണം തേ​ടും. ചി​ല ഫോ​ണ്‍​കോ​ളു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ പി​ടി​യി​ലാ​യ​വ​രു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി നി​ല​വി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ്വ​പ്ന​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ്വ​ര്‍​ണക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​ശ​ങ്ക​ർ ‍ മൊ​ഴി​ന​ല്‍​കി​യി​ട്ടു​ള്ള​ത്. സ്വ​പ്ന​യാ​ണ് സ​രി​ത്തി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​മാ​യി ത​നി​ക്ക് സൗ​ഹൃ​ദം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​രു​ടെ ബി​സി​ന​സി​നെക്കു​റി​ച്ചോ മ​റ്റ് ഇ​ട​പാ​ടു​ക​ളെ ക്കുറി​ച്ചോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ മൊ​ഴി ന​ല്‍​കി​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Top