സ്വ​പ്നയെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​പ്പി​ച്ച​ത് ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ;പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍.സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം

കൊച്ചി : എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.ഐ ടി വകുപ്പിൽ ജോയിൻ ചെയ്ത ശേഷവും സ്വപ്ന കോൺസുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായും കോൺസുലേറ്റിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതായുമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സ്വപ്‌ന സുരേഷിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. നിലവിൽ സ്വപ്‌ന ഒളിവിലാണ്.

അതേസമയം, യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ക്കു​ള്ള ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് ദു​ബാ​യി രാ​ജ​കു​ടും​ബ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന്‍റെ തോ​ക്കേ​ന്തി​യ രാ​ത്രി​കാ​ല നൃ​ത്തം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് ഈ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും കേ​ര​ള​ത്തി​ലേ​ക്കു മാ​റ്റി​യ​ത് എന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു ​

മേ​ജ​ര്‍ ജ​ന​റ​ല്‍ പ​ദ​വി​യി​ലി​രു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു ദു​ബാ​യി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തിന് വി​ല​ക്ക് കൂ​ടെ വ​ന്ന​തോ​ടെ സ്വ​പ്‌​ന​യു​ടെ അ​ധി​കാ​ര​ത്തി​ന് ഇ​ടി​വ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന ഇ​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത​തു ദു​ബാ​യി​യി​ലെ ഇ​ട​തു സ​ഹാ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ദു​ബാ​യി​യി​ലെ​ത്തു​ന്ന ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് അ​റ​ബി​ക​ള്‍ മാ​ത്രം എ​ത്തു​ന്ന നി​ശാ ക്ല​ബു​ക​ളി​ല്‍ ക​യ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന ചെ​യ്തി​രു​ന്ന​താ​യി അ​വ​രു​ടെ കൂ​ടെ ഡ്രൈ​വ​റാ​യി​രു​ന്ന യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ല്‍നി​ന്നു എ​ത്തു​ന്ന മ​ന്ത്രി​മാ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സൂ​ക്ഷി​ക്കു​ന്ന ഇ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലെ വ​ന്‍ ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ട​നി​ല​ക്കാ​രി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

അതിനിടെ സ്വപ്‌ന സുരേഷിന് പൊലീസിലും അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. മുൻപ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നിന്ന് സ്വപ്നയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ടാണ് സ്വപ്നയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്നയെ സംരക്ഷിക്കാനും സിബുവിനെ കുടുക്കാനും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചു. കേസ് അവസാനിപ്പിക്കാൻ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നു.

Top