ഓഫായ ഫോണ്‍ മകള്‍ ഓണാക്കി!സ്വപ്നയ്ക്ക് കുരുക്കായത് മകളുടെ ഫോൺ ! സന്ദീപിനെ തിരഞ്ഞപ്പോള്‍ സ്വപ്‌നയും കുടുങ്ങി!!ഇവർക്ക് രാജ്യാന്തര ഭീകരസംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്നും സൂചന

കൊച്ചി: മകളുടെ ഫോണിലെ ചെറിയൊരു അബദ്ധം കാരണമാണ് ശരിക്കും സ്വപ്‌ന കുടുങ്ങാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ സന്ദീപിനെ തിരഞ്ഞാണ് പോലീസ് ബംഗളൂരുവിലെത്തിയത്.സ്വപ്‌ന സുരേഷിനെ പിടികൂടാന്‍ സഹായിച്ചത് എന്‍ഐഎയുടെ ബുദ്ധിപൂര്‍വമായ നീക്കമായിരുന്നു.ഇവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടെയാണ് ഉള്ളതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇത് സ്വപ്‌നയാണെന്ന് ഉറപ്പാക്കിയായിരുന്നു ബാക്കിയെല്ലാ നീക്കങ്ങള്‍.വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.

ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. നാളെ ഇവരെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിക്കും.

ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.

കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്നാ സുരേഷ്. സന്ദീപ് നാലാം പ്രതിയും. എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് എന്‍.ഐ.എ ഇവരെ കുടുക്കിയതെന്നാണ് സൂചന. കേസില്‍ വളരെ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്നതാണ് ഇരുവരുടെയും അറസ്റ്റ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

കേസിലെ മുഖ്യപ്രതികളായ ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കറങ്ങിയതിന് ശേഷമാണ് ഇരുവരും ബംഗളുരുവിലെത്തിയത്. കുടുംബത്തിനൊപ്പം ഒളിവില്‍ പോയ സ്വപ്നയ്ക്കൊപ്പം മറ്റ് ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രണ്ടു ദിവസമായി രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു സ്വപ്‌നയും സന്ദീപുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. ബംഗളുരു പോലീസിന്‍റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്‍റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബംഗളുരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു എന്നാണ് വിവരം. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്നാ സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ്‌അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ബെംഗളൂരുവിലെ സുധീന്ദ്ര റായ് എന്നയാളുടെ ഫ്‌ളാറ്റിലാണ് ഇവര്‍ തങ്ങിയത്. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ശബ്ദം സന്ദേശവും സ്വപ്നയെ പിടികൂടാനായി സഹായിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ പല ഫോണുകള്‍ കൈമാറിയാണ് എത്തിയത്. എന്നാല്‍ സന്ദേശത്തിന്റെ ഉറവിട ഐപി വിലാസ് തിരിച്ചറിഞ്ഞ് ആ നമ്പറിനെ പിന്തുടരുന്നുണ്ടായിരുന്നു കേന്ദ്ര ഇന്റലിജന്‍സ്.കേരളത്തിലേക്ക് രാത്രിയില്‍ തന്നെ ഇവരെ കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനം. രാജ്യാന്തര ഭീകരസംഘടനകളുടെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ ജീവന് ഭീഷണി ഇരുവര്‍ക്കുമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികളുടെ സുരക്ഷ വളരെ ഗൗരവമായിട്ടാണ് എന്‍ഐഎ കാണുന്നത്. ഞായറാഴ്ച്ച ബാംഗ്ലൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം മാത്രമേ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കൂ.

കേസിലെ പ്രധാന കണ്ണിയായ ഫാസില്‍ ഫരീദുമായി ദുബായില്‍ സ്വപ്‌നയ്‌ക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയെന്ന് സരിത്ത് വെളിപ്പെടുത്തി. ഫാസില്‍ അടുത്തിടെ കേരളത്തിലെത്തിയിരുന്നു. ഇപ്പോള്‍ എവിടെയാണ് ഇയാളുള്ളതെന്ന് അറിയില്ലെന്ന് സരിത്ത് പറഞ്ഞു. ഇതോടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വന്‍ മാഫിയയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നാണ് തെളിയുന്നത്. ഫാസിലിനെ പിടിക്കാന്‍ എന്‍ഐഎ സംഘം ദുബായിലേക്ക് പോകുമെന്നാണ് വിവരം. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന തുക ഫാസില്‍ ഭീകരപ്രവര്‍ത്തവനള്‍ക്ക് ഉപയോഗിക്കുന്നതായും രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറഞ്ഞു.

Top