എന്നെ കൊന്നുകളയുമെന്ന് പറഞ്ഞു..! സ്വപ്നയുടെ മർദനമേറ്റ യുവാവിന്‍റെ വെളിപ്പെടുത്തൽ…

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.അതിനിടെ സ്വപനയെ പാട്ടി കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത് “”ഒ​രു സ്ത്രീ ​ഇ​ങ്ങ​നെ മ​ർ‌​ദി​ക്കു​ന്ന​ത് ഞാ​ൻ സി​നി​മ​യി​ൽ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ. അ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും എ​ന്നെ പ​ല ത​വ​ണ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു”- സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന്‍റേ​താ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

സ്വ​പ്ന സു​രേ​ഷി​ന് ഗു​ണ്ടാ സം​ഘ​മു​ണ്ടെ​ന്നും യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു. വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ ന​ട​ന്ന ക​ശ​പി​ശ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​യി​രു​ന്നു. യു​വാ​വി​ന്‍റെ ക​ഴു​ത്തി​ന ു പി​ടി​ച്ച് ഒ​രാ​ൾ മ​ർ​ദി​ക്കു​ന്ന​തും ഇ​തി​നി​ട​യി​ൽ സ്വ​പ്ന നി​ല​തെ​റ്റി താ​ഴെ​ വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്. പ​ക്ഷേ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​ലും കൂ​ടു​ത​ലാ​ണ് ന​ട​ന്ന​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യാ​ണ് യു​വാ​വ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഏ​ഴി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ വി​വാ​ഹ സ​ത്കാ​രം ന​ട​ന്ന​ത്. പ​ത്തോ​ളം വ​രു​ന്ന ബോ​ഡി​ഗാ​ർ​ഡു​ക​ളു​ടെ സം​ഘ​വു​മാ​യാ​ണ് സ്വ​പ്ന​യെ​ത്തി​യത്. സ്വ​പ്ന​യു​ടെ ബ​ന്ധു കൂ​ടി​യാ​യ യു​വാ​വ് അ​ന്ന് വി​വാ​ഹ സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​തി​നി​ടെ സ്വ​പ്ന​യും സം​ഘ​വും ത​ന്നെ ഒ​രു മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹം മു​ട​ക്കാ​ൻ താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സ്വ​പ്ന​യ്ക്കൊ​പ്പം ഭ​ർ​ത്താ​വും സ​രി​ത്തും ബോ​ഡി ഗാ​ർ​ഡു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

സ​രി​ത്ത് ത​ന്‍റെ വ​ല​തു കയ്യി​ൽ പി​ടി​ച്ചി​രു​ന്നു. ഇ​ട​തു​കൈ​യി​ൽ സ്വ​പ്ന​യു​ടെ ബോ​ഡി​ഗാ​ർ​ഡ് ആ​ണ് പി​ടി​ച്ചി​രു​ന്ന​ത്. സ്വ​പ്ന അ​സ​ഭ്യം പ​റ​യു​ക​യും പ​ല​ത​വ​ണ ത​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. അ​ര​മ​ണി​ക്കൂ​റോ​ളം ഉ​പ​ദ്ര​വം തു​ട​ർ​ന്നു. ത​ന്‍റെ അ​മ്മ​യും കു​ഞ്ഞും ഇ​തു ക​ണ്ട് നി​ല​വി​ളി​ച്ച​പ്പോ​ഴാ​ണ് അ​വ​ർ പി​ന്തി​രി​ഞ്ഞ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. ഇ​തി​നി​ടെ അ​മ്മ​യെയും കു​ഞ്ഞി​നെയും അ​വ​ർ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു- യു​വാ​വ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് സ്വ​പ്ന യു​വാ​വി​നെ വി​ളി​ച്ചി​രു​ന്നു. ന​ട​ന്ന​തൊ​ക്കെ പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി.

Top