സ്വപ്‌നയും സംഘവും സ്വർണ്ണംകടത്തിയത് ദക്ഷിണേന്ത്യയിലെ വമ്പൻ ജുവലറി ഗ്രൂപ്പിനു വേണ്ടി:നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഈ ഗ്രൂപ്പ് വിതരണം ചെയ്യുന്നത് 100 ടൺ സ്വർണ്ണം; കള്ളക്കടത്ത് മാഫിയ സംഘത്തിലൂടെ ഒഴുകുന്നത് കോടികൾ; തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനും പുല്ലുവില

ന്യൂഡൽഹി: സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയത് കേരളത്തിലെ അറിയപ്പെടുന്ന ദക്ഷിണേന്ത്യയിൽ മുഴുവൻ വേരുകളുള്ള ജുവലറി ഗ്രൂപ്പിനു വേണ്ടിയെന്നു റിപ്പോർട്ട്. കേരളത്തിലും വിദേശത്തും നിരവധി ശാഖകളുള്ള, കഴിഞ്ഞ പതിഞ്ചു വർഷത്തിനിടെ പടർന്നു പന്തലിച്ച തീവ്രവാദ ബന്ധം സംശയിക്കുന്ന ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ് സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയതെന്ന സൂചനകളാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ജുവലറി ഗ്രൂപ്പിന് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നു നേരത്തെ തന്നെ ഡെയിലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. എൻ.ഐ.എയുടെയും ദേശീയ ഇന്റലിജൻസ് ഏജൻസികളുടെയും റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് ഈ ജുവലറി ഗ്രൂപ്പിനെതിരെ നേരത്തെ തന്നെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നത്.

ഈ ജുവലറിയ്ക്കു വേണ്ടി ദക്ഷിണേന്ത്യയിലെ മുഴുവൻ സ്വർണ്ണക്കടത്തിനു നേതൃത്വം നൽകിയിരുന്നത് വലിയൊരു സംഘമാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രതി വർഷം നൂറ് ടൺ സ്വർണ്ണമാണ് ഈ ജുവലറി ഗ്രൂപ്പ് തങ്ങളുടെ ജുവലറികളിൽ വിൽപ്പന നടത്തുന്നത് കൂടാതെ മാർക്കറ്റിലെ വിവിധ ജുവലറികളിൽ ആഭരണമാണ് എത്തിച്ചു നൽകിയിരുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളിലെ ജുവലറി ഗ്രൂപ്പുകളും ഈ പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടകളുമായും ഈ ജുവലറി ഗ്രൂപ്പിനു ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് പിടികൂടിയതും ഈ ജുവലറി ടീമിനു വേണ്ടി സ്വർണ്ണം കടത്തിയ സംഘം പിടിയിലായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ വഴിയാണ് ഈ ജുവലറി ഗ്രൂപ്പ് ഇന്ത്യയിലേയ്ക്കു സ്വർണ്ണം കടത്തിയിരുന്നത്. വിദേശത്ത് ഇവർക്കുള്ള ജുവലറികളും, വിദേശ രാജ്യങ്ങളിലെ വമ്പൻ ബന്ധങ്ങളുമായിരുന്നു ഇവർക്കു തുണയായിരുന്നത്. അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഈ ജുവലറി ഗ്രൂപ്പിന്റെ ഉടമകൾക്ക് അടുത്ത ബന്ധമുണ്ട്. ഇത് തന്നെയാണ് സ്വർണ്ണക്കടത്തിനു ഇവർ മറയാക്കിയിരുന്നത്. ഇത് കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വർണ്ണഖനികളിൽ നിന്നും വൻ തോതിൽ ഇവർ സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങി ശുദ്ധീകരിച്ച് കേരളത്തിലേയ്ക്കും ഇന്ത്യയിലേയ്ക്കും ഇവർ എത്തിച്ചിരുന്നതായും വിവരമുണ്ട്. ഇത്തരത്തിൽ കൊണ്ടു വരുന്ന സ്വർണ്ണം ഇവർ കേരളത്തിൽ എത്തിച്ച് , ആഭരണങ്ങളാക്കി ദക്ഷിണേന്ത്യയിൽ വിതരണം ചെയ്യും.

കുറ്ഞ്ഞ വിലയിൽ വിദേശ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സ്വർണ്ണം, നികുതി കൂടി വെട്ടിച്ച് ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുമ്പോൾ 70 ശതമാനം വരെ ലാഭമാണ് ഈ ജുവലറി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്. സ്വന്തം ജുവലറികളിൽ വിൽക്കുന്നത് കൂടാതെ ആഭരണങ്ങൾ നിർമ്മിച്ച് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള ഏജൻസിയും ഈ സംഘം നടത്തിയിരുന്നു.സ്വർണ്ണക്കടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ സംഘം ജുവലറി ബിസിനസിനെ മറയാക്കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും സ്വപ്‌ന തുറന്നു വിട്ട സ്വർണ്ണഭൂതം ഈ വമ്പൻ ജുവലറി ഗ്രൂപ്പിനെയും വിഴുങ്ങുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Top