ശിവശങ്കർ താലിചാർത്തി,സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു!തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു!!ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയുമായി സ്വപ്ന സുരേഷ്

തിരുവനനന്തപുരം:ശിവശങ്കര്‍ താലിചാര്‍ത്തി; തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു..ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയില്‍ സ്വപ്ന സുരേഷ്. ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നു.പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പേര് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്.

സ്വപ്ന സുരേഷ് ഉള്‍പ്പടേയുള്ളവർ പ്രതിയായ സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇഡിയുടെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാരും കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും കാട്ടിയാണ് കോടതി മാറ്റത്തിനുള്ള ഇഡിയുടെ നീക്കം. ഇതിനിടയിലാണ് സ്വർണ്ണക്കടത്ത് കേസ് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായുള്ള സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം എന്ന പേരിലുള്ള ആത്മകഥയും പുറത്തിറങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡി ഐ ജി അജയകുമാർ തുടങ്ങിയവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലുള്ളതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോടതിക്ക് മുന്നില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും പുസ്തകത്തിലുണ്ട്.

എല്‍ ഡി എഫ് സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാവുന്നതിന് വേണ്ടിയായിരുന്നു സ്വർണ്ണക്കടത്ത് കേസില്‍ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത്. സംസ്ഥാനത്തെ ഭരണം മാറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരും ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഭരണത്തുടർച്ചയുണ്ടാകേണ്ടത് തന്റെ കൂടെ ആവശ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു കോള്‍ റെക്കോർഡിങ്ങെന്നും പുസ്തകത്തില്‍ സ്വപ്ന സുരേഷ് പറയുന്നു.

അന്വേഷണം എന്നിലേക്ക് വരെ മാത്രമേ എത്തുകയുള്ളുവെന്നും എല്ലാവർക്കും രക്ഷപ്പെടാന്‍ ശിവശങ്കറിനെ പുറത്ത് നിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണില്‍ ശബ്ദം റിക്കോർഡ് ചെയ്തത്. സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചിട്ടുണ്ട്. ആ ഇടപാടിന്റെ പേരില്‍ അന്നത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയശങ്കറിനും ഇടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് ശിവശങ്കർ തന്റെ കഴുത്തില്‍ താലികെട്ടിയിട്ടുണ്ട്. നിറുകയില്‍ കുങ്കുമമിട്ട് ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞു. ഔദ്യോഗികയ യാത്ര എന്ന നിലയില്‍ തമിഴ്നാട്ടില്‍ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. കേസ് ഉണ്ടാവുകയും ഇരുവരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ശേഷം ആദ്യമായി എന്‍ ഐ എ ഓഫീസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും ആത്മകഥയിലുണ്ട്.

ആർക്കെതിരെയും ലൈംഗിക ആരോപണമൊന്നും ഇല്ലെന്നും സ്വപ്ന പുസ്തകത്തില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ടത്. ഇയാള്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുകൊണ്ട് വാട്സാപ്പ് ചാറ്റ് ചെയ്തു. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല.

മുന്‍മന്ത്രി അയച്ച ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ട്. എന്നാല്‍ ഇതൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടില്ല. പിണറായി വിജയനും കുടുംബവും, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, നളിനി നെറ്റോ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ ടി ജലീൽ തുടങ്ങിയവരൊക്കെ പല തരത്തിലും യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും ആത്മകഥയിലൂടെ സ്വപ്ന സുരേഷ് പറയുന്നു.

Top