സ്വർണക്കടത്ത് കേസിൽ കെ ടി ജലീൽ കുടുങ്ങും!എൻ ഐ എ വീണ്ടും സെക്രട്ടറിയേറ്റിൽ ! സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറോട് വിശദീകരണം തേടി.മന്ത്രി ജലീലിന്റെ നേതൃത്വത്തിലുള്ള മതഗ്രന്ഥ വിതരണം അന്വേഷണം ശക്തമാക്കി കസ്റ്റംസ്

തിരുവനന്തപുരം :സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എ വീണ്ടും സെക്രട്ടറിയേറ്റിലേക്ക് .യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ് അയച്ചു.

മന്ത്രി കെ ടി ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങളാണ് മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ ഉയരുന്നത്. മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി-ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. ഇതില്‍ രണ്ട് തരത്തിലുള്ള ചട്ടലംഘനമാണ് പ്രാഥമികമായി ഉയര്‍ത്തിക്കാട്ടുന്നത്. ഒന്ന്, നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവരാന്‍ അനുമതിയില്ല. രണ്ട്, മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടരുത്. ബന്ധപ്പെടണമെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതി വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


രണ്ടാമത്തെ ചട്ടലംഘനത്തിന്റെ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് കടന്നിരിക്കുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയോടെയാണ് മന്ത്രി കെ.ടി. ജലീലോ സി-ആപ്ടിലെ ഉദ്യോഗസ്ഥരോ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്ന് അന്വേഷിക്കും. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്. ഇതുകൂടാതെ ഇത്തരത്തില്‍ രണ്ട് വര്‍ഷത്തിനിടെ വന്ന പാഴ്സലുകളുടെ കണക്കും കസ്റ്റംസ് തേടിയിട്ടുണ്ട്. നേരത്തെ സി.ആപ്ടില്‍ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Top