ശിവശങ്കറിന്‍റെ ഭാവി സ്വപ്നയുടെ നാവിൽ..ശിവശങ്കരൻ അറസ്റ്റിലേക്ക് ? തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.സ്വ​പ്ന​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​നി ശി​വ​ങ്ക​റി​ന് നി​ർ​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ശിവശങ്കറിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.

പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാനായില്ലെന്നാണ് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശി​വ​ശ​ങ്ക​റും സ്വ​ർ​ണക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്നാ സു​രേ​ഷും സ​രി​ത്തും സ​ന്ദീ​പ് നാ​യ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും സ്വ​ർ​ണം ക​ട​ത്താ​ൻ സ​ഹാ​യം ചെ​യ്ത​താ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.ശി​വ​ശ​ങ്ക​റും മ​റ്റു പ്ര​തി​ക​ളു​മാ​യു​ള്ള പാ​ലം സ്വ​പ്നാ സു​രേ​ഷാ​ണ്. ശി​വ​ശ​ങ്ക​റു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത് സ്വ​പ്ന വ​ഴി​യെ​ന്നാ​ണ് സ​രി​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ശി​വ​ശ​ങ്ക​റും സ്വ​പ്ന​യും ഈ ​മൊ​ഴി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ ഇ​ന്ന​ലെ അഞ്ചു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ട്ട​യ​ച്ച​തെ​ന്ന് എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ.സ്വ​പ്ന​യു​ടെ മ​ദ്യ സ​ത്കാ​ര പാ​ർ​ട്ടി​ക​ളി​ല​ട​ക്കം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ഇ​ത്ത​രം ഒ​രു വി​വ​രം അ​റി​ഞ്ഞ​തു ത​ന്നെ സ​രി​ത്തി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മാ​ണെ​ന്നു​മെ​ന്ന് ശി​വ​ങ്ക​ർ നേ​ര​ത്തെ ക​സ്റ്റം​സി​ന് ന​ൽ​കി​യ അ​തേ മൊ​ഴി ഇ​ന്ന​ലെ എ​ൻ​ഐ​എ​യോ​ടും ആ​വ​ർ​ത്തി​ച്ച​ത്.ശി​വ​ശ​ങ്ക​റി​നെ സം​ശ​യ​ത്തി​ന്‍റെ മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന പ്ര​ധാ​ന മൊ​ഴി സ​രി​ത്തി​ന്‍റേ​താ​ണ്. ത​ങ്ങ​ൾ സ്വ​ർ​ണ​ക്ക​ട​ത്തു ന​ട​ത്തു​ന്ന വി​വ​രം ശി​വ​ങ്ക​റി​ന് അ​റി​യാ​മെ​ന്നാ​ണ് സ​രി​ത്തി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ ഈ ​മൊ​ഴി ശി​വ​ശ​ങ്ക​ർ നി​ഷേ​ധി​ക്കു​ക​യാ​ണ്. ഇ​നി അ​തു സാ​ധൂ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ശ​ക്ത​മാ​യ ഒ​രു​തെ​ളി​വ് ല​ഭി​ക്ക​ണം.

അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൻ​ഐ​എ. ഇ​ന്ന​ല​ത്തെ ശി​വ​ശ​ങ്ക​റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ അ​ന്വേ​ഷ​ണ സം​ഘം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തു ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ഒ​രു​മി​ച്ച് ഇ​രു​ത്തി ചോ​ദ്യം ചെ​യ്ത് പ​രി​ശോ​ധി​ക്കും. സ​രി​ത്ത് സ്വ​ർ​ണ​ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​റി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സ്വ​പ്നാ സു​രേ​ഷ് ഇ​തു​വ​രെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ല.ശി​വ​ങ്ക​റു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​ത് സ്വ​പ്നാ സു​രേ​ഷാ​ണ്. അ​തി​നാ​ൽ സ്വ​പ്ന​യു​ടെ മൊ​ഴി ശി​വ​ശ​ങ്ക​റി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. പ​ല​ത​ര​ത്തി​ൽ എ​ൻ​ഐ​എ​യും ക​സ്റ്റം​സും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ ശ​ക്ത​മാ​യ ഒ​രു ത​ര​ത്തി​ലു​മു​ള്ള മൊ​ഴി സ്വ​പ്ന ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

സ്വ​പ്ന​യെ വീ​ണ്ടും എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യും. ശി​വ​ശ​ങ്ക​ർ സ്വ​പ്ന​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സ്വ​പ്ന​യോ​ട് വീ​ണ്ടും ചോ​ദി​ച്ച​റി​യും. ഇ​തി​നി​ടെ ഇ​ന്ന​ലെ അ​ഞ്ചു​ മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത വി​ട്ട​യ​ച്ച എം ​ശി​വ​ങ്ക​റി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ എ​ൻ​ഐ​എ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.ഈ ​ചോ​ദ്യം ചെ​യ്യ​ൽ ശി​വ​ശ​ങ്ക​റി​നെ സം​ബ​ന്ധി​ച്ച് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ നോ​ർ​ത്ത് ബ്ലോ​ക്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ൻ​ഐ​എ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന നോ​ർ​ത്ത് ബ്ലോ​ക്കി​ലാ​ണ്.

ഇ​വി​ടെ സ്വ​പ്നാ സു​രേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്വ​ർ​ണക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ൾ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​ണ് എ​ൻ​ഐ​എ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നോ നാ​ള​യോ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഐ​എ. ഇ​തു പ​രി​ശോ​ധി​ക്കു​ന്ന സ​മ​യം കൂ​ടി ക​ണ​ക്കു കൂ​ട്ടി​യാ​ണ് തി​ങ്ക​ളാ​ഴ്ച ശി​വ​ശ​ങ്ക​റി​നോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.ഇ​പ്പോ​ൾ ത​ന്നെ ഭ​ര​ണ പ്ര​തി​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വാ​ക്പോ​രി​ലാ​ണ്. ഇ​തി​നാ​ൽ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ എ​ൻ​ഐ​എ കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു. സ്വ​പ്ന​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ആ​ണ് ഇ​നി ശി​വ​ശ​ങ്ക​റി​നെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​വു​ക.

Top