ഭരണതലത്തിലെ സ്വാധീനത്തിലാണ് സ്വർണ്ണം കടത്തൽ ?സ്വപ്ന സുരേഷിനെ പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി.

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ .പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ല. കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നാണ് കേരള പോലീസിൻ്റെ നിലപാട്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു നൽകണം എന്ന് മാത്രമാണ് പോലീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അത് കസ്റ്റംസിന് കൈമാറിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റ ന്യൂസ് 18 നോട് വ്യക്തമാക്കി.കസ്റ്റംസ് ആക്ട് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളിൽ അവർ ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്നും ഡിജിപി പറഞ്ഞു.

സ്വപ്നയും സന്ദീപും ഒളിവിൽ പോയി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റംസ് എന്തുകൊണ്ടാണ് പോലീസിൻ്റെ സഹായം തേടാത്തത് എന്ന ചോദ്യം ഉയരുന്നു. ഒളിവിൽ ഇരുന്നു കൊണ്ടു തന്നെ സ്വപ്ന കൊച്ചിയിലെ അഭിഭാഷകനെ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പോലീസിന് എളുപ്പത്തിൽ കഴിയുമെന്ന് അറിയാമെങ്കിലും ആ വഴി തേടേണ്ടതില്ലെന്നാണ് കസ്റ്റംസിൻ്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിൻ്റെ കൈയ്യിൽ പ്രതി എത്തിയാൽ അത് അന്വേഷണ ഗതിയെത്തന്നെ മാറ്റിമറിക്കുമെന്നും അവർ കരുതുന്നു. ഭരണതലത്തിലെ സ്വാധീനത്തിൻ്റെ പിൻബലത്തിലാണ് പ്രതികൾ ഇത്രയധികം സ്വർണ്ണം സംസ്ഥാനത്തേക്ക് എത്തിച്ചതെന്നും അവർ കരുതുന്നു. എൻ. ഐ.യുടെ സഹായത്താൽ സ്വപനയെയും സന്ദീപിനെയും പിടികൂടാനാണ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.

Top