സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.

സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.തടി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന സന്ദീപിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.കുടുംബമായി വാടകവീട്ടിൽ താമസിച്ചിരുന്ന സന്ദീപ് പലപ്രാവശ്യം ദുബായ് യാത്ര നടത്തി.എന്നാൽ 2016ൽ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായതിനു ശേഷം സന്ദീപിനെ പറ്റി വിവരമൊന്നും ഇല്ലായിരുന്നു.2019 ഡിസമ്പർ 31ന് നെടുമങ്ങാട് പത്താം കല്ലിൽ കാർബൺ ഡോക്ടർ എന്ന സ്ഥാപനം തുടങ്ങിക്കൊണ്ടായിരുന്നു സന്ദീപിന്റെ തിരിച്ചുവരവ്.

ഉത്‌ഘാടന ദിവസം സ്വപ്ന സുരേഷും സരിത്തും ഇവിടെ സജീവമായിരുന്നു,സ്വർണ്ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബിനാമിയാണ് സരിത്ത് എന്നാണ് കസ്റ്റംസ് പറയുന്നത്.ആഡമ്പര ജീവിതം നയിച്ചിരുന്ന സന്ദീപ് ആഡമ്പരകാറുകൾ വാങ്ങിക്കൂട്ടിയിരുന്നു. കള്ളക്കടത്ത് സംഘത്തിലെ പ്രാത്ഥനകണ്ണിയാണ് സന്ദീപ് എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.സന്ദീപിന്റെ ബിജെപി ബന്ധങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ബിജെപി മുന്‍ അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സ്വർണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മുതൽ കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പിന്നാലെ സന്ദീപ് നായരും ഒളിവിലാണ്

Top