സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രും.

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല ഇക്കാര്യം സ്ഥിരീകരിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല…

എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന സ്വ​ർ​ണം രാ​ജ്യ​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും എ​ൻ​ഐ​എ സം​ശ​യി​ക്കു​ന്നു.

അ​തേ​സ​മ​യം, കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി എ​ന്‍​ഐ​എ കേ​സെ​ടു​ക്കും. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വും ഭീ​ക​ര​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തു​ക. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ള്ള സം​ഘ​ടി​ത റാ​ക്ക​റ്റു​ക​ളാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം ഏറ്റെടുത്തതായി എൻഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Top