കൊച്ചി: സര്‍പ്പക്കാവ് പൊളിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണമാരംഭിച്ച സ്‌കൈലൈന്‍ ബില്‍ഡേഴിസിനെതിരെ ഫ്‌ളാറ്റുബുക്ക് ചെയ്തവര്‍ രംഗത്തെത്തിയതോടെ ചേരാനെല്ലൂര്‍ വിഷ്ണുപുരത്തെ ഫ്‌ളാറ്റ് നിര്‍മ്മാണം വീണ്ടും പ്രതിസന്ധിയിലായി.
നിര്‍മ്മാണം തുടങ്ങിയ അന്നുമുതല്‍ കണ്ടകശനിതുടങ്ങിയതോടെ നിരവധി തവണ പ്രത്യേക പൂജകള്‍ നടത്തിയാണ്‌സ്‌ക്‌ലൈന്‍ ബില്‍ഡേഴ്‌സ് നിര്‍മ്മാണം തുടര്‍ന്നത്.
ഫ്‌ളാറ്റുനിര്‍മ്മാണത്തിനായി സ്ഥമേറ്റടുത്തപ്പോള്‍ സ്വാകാര്യ വ്യക്തിയുടെ ഭൂമിയിലുണ്ടായ സര്‍പ്പക്കാവ് ഇടിച്ചുനിരത്തുന്നതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചെങ്കിലും പ്രത്യേക പൂജാവിധികള്‍ ചെയത് സര്‍പ്പക്കാവ് നശിപ്പിക്കുകയായിരുന്നു. നിര്‍മ്മാണം തുടങ്ങിയ ആദ്യ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സമീപത്തെ മുപ്പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതോടെ നാട്ടുകാര്‍ ഹൈക്കോടതിയേയും സമീപിച്ചു. ഇതോടെ നിര്‍മ്മാണം ആഴ്ച്ചകളോളം മുടങ്ങി.
ഹൈക്കോടതി ഉത്തരവ് നീങ്ങിയതോടെ പിന്നാലെ തൊഴിലാളികളുടെ സമരവുംതുടങ്ങി. തൊഴില്‍ സമരം തീര്‍ന്നതോടെ പരിസ്ഥി ആഘാത പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും നിര്‍മ്മാണം നിലച്ചു. തുടര്‍ച്ചയായി നിര്‍മ്മാണം തടസ്സപ്പെടുന്നത് ഫ്‌ളാറ്റ് ബുക്ക് ചെയ്തവരുടെ പ്രതിഷേധത്തിനും ഇടയാക്കി ഇതോടെ സര്‍പ്പക്കാവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ വീണ്ടും പ്രത്യേക പൂജകള്‍ നടത്തി നിമ്മാണം തുടര്‍ന്നു.
സര്‍പ്പക്കാവ് പൊളിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നതെന്ന വാര്‍ത്ത നിക്ഷേപകരിലും പടര്‍ന്നതോടെ ഫ്‌ളാറ്റ് ബുക്ക് ചെയ്തവരും ആശങ്കയിലായി. പലരും അഡ്വാന്‍സ് തുക തിരികെ ചോദിച്ച് കമ്പനിയിലെത്തലായി കടുത്ത പ്രതിഷേധമുയര്‍ത്തിയവരെ മറ്റ് സ്ഥലങ്ങളില്‍ ഫ്‌ളാറ്റ് നല്‍കി ആശ്വസിപ്പിച്ചു. സര്‍പ്പക്കാവ് പൊളിച്ചിടത്ത് തമാസിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ഭക്തരുടെ വിശ്വാസമാണ് സ്‌കൈലന്‍ ബില്‍ഡേഴ്‌സിന് പുലിവാലായത്. കോടികള്‍ ചിലവിട്ട് രണ്ടര ഏക്കറില്‍ വിഷ്ണുപുരത്ത് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിനെതിരെ ഫ്‌ളാറ്റ് ബുക്ക് ചെയ്തവര്‍ തന്നെ രംഗത്തെത്തിയതോടെ എങ്ങിനെ പ്രതിസന്ധി പരിഹരിക്കുമെന്നറിയാതെ നെട്ടോട്ടത്തിലാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സെന്നാണ് നാട്ടുകാര്‍ പറയുന്നത്.