മനുഷ്യജീവനുമേൽപണമെറിഞ്ഞ് സ്‌കൈലൈൻ: സുരക്ഷാ വലയം തീർത്ത് മുതിർന്ന കോൺഗ്രസ് നേതാവ്; കോട്ടയത്തെ സ്‌കൈലൈനിന്റെ കൊള്ള ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: ഒരു വർഷത്തിനിടെ അഞ്ചിലേറെ തവണ ഇടിഞ്ഞു വീണ മൺകൂനയും ആകാശപ്പൊക്കത്തിൽ ഉയരുന്ന ഫഌറ്റും ബിബിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. നിരവധി തവണ പരാതി നൽകിയിട്ടും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ബലത്തിൽ സ്‌കൈലൈൻ വിവാദ സ്ഥലമായ കഞ്ഞിക്കുഴിയിൽ വീണ്ടും നിർമാണം തുടരുക തന്നെയാണ്.
ഉറപ്പുകളെല്ലാം കാറ്റിൽപ്പറത്തി കഞ്ഞിക്കുഴിയിൽ തൊട്ടടുത്ത കെട്ടിടത്തെ അപകടകരമായ സ്ഥിതിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഫ്‌ലാറ്റ് നിർമ്മാണം സ്‌കൈലൈൻ ബിൽഡേഴ്‌സ് വീണ്ടും തുടങ്ങിയെന്ന പരാതിയാവട്ടെ അധികൃതർ പൂഴ്ത്തി. ഒന്നര വർഷമായി പുരോഗമിച്ചിരുന്ന നിർമ്മാണം സമീപവാസിയായ ബിബിന്റെ വീടിന് അപകടാവസ്ഥ ശ്രിഷ്ട്ടിച്ചതിനെതുടർന്ന് സ്റ്റേ ചെയ്യുകയായിരുന്നു.
ബിബിനിന്റെ പരാതിയെ തുടർന്ന് എത്രയും വേഗം കെട്ടിടത്തിന്റെ പണി നിർത്തി വെയ്ക്കണമെന്ന് കാണിച്ച് ഖനന ഭൂവിജ്ഞാപന വകുപ്പ് ഫ്‌ലാറ്റ് നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. മുൻസിപാലിറ്റിയുടേയും കോടതിയുടേയും സ്‌റ്റേ ഓർഡർ നിലനിൽക്കെ അത് മറികടന്നാണ് ഇപ്പോൾ വീണ്ടും നിർമ്മാണം പുനരാരംഭിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുക്കാതെ നിർമ്മാണവുമായി മു്‌നനോട്ട് പോയാൽ മെമോ നൽകുമെ്ന്ന വില്ലേജ് ഓഫീസറുടെ താക്കീതിനെതുടർന്നാണ് തൽക്കാലം പണി നിർത്തിിവച്ചത്.
കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ളാറ്റാണ് കഞ്ഞിക്കുഴിയിൽ 22 നിലകളിലായി പണിയുന്നത്. തന്റെ കെട്ടിടത്തിന്റെ സുരക്ഷക്ക് ഒരു വിലയും നൽകാതെയുള്ള നിർമ്മാണം നടത്തുന്നത് എന്നാണ് കെട്ടിടത്തിന്റെ ഉടമ ഞങ്ങളോട് പറഞ്ഞത്. ഫ്‌ലാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടക്കുന്നതെന്ന് മനസ്സിലായപ്പോൾ മുൻസിപാലിറ്റിയും കോടതിയും ബിബിനിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് നിർമ്മാണം നിർത്തിവെക്കാനും ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ ഫ്‌ലാറ്റിന്റെ നിർമ്മാണം പുനരാരംഭിച്ചിരിക്കുന്നത്.
ഫ്‌ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്നും. എന്നാൽ നിർമ്മാതാക്കൾ തന്റെ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് ബിബിൻ മനസിലാക്കിയത് തന്റെ കെട്ടിടം അപകടാവസ്ഥയിലായപ്പോഴാണ്.സുരക്ഷാ ഭിത്തി കെട്ടി തരണമെന്ന കെട്ടിട ഉടമയുടെ ആവശ്യം പരിഗണിക്കാം പരിഗണിക്കാം എന്ന് പറയുന്നതല്ലാതെ യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് കെടിടയുടമ ബിബിൻ അന്ന് നിയമനടപടികളുമായി മുന്നോട്ട് പോയത്.സുരക്ഷാഭിത്തി നിർമ്മാണം എന്നപേരിലാണ് ഇവിടെ പണി പുനരാരംഭിച്ചത്.
രണ്ട് നില വീടിന് സമീപമായണ് ഫ്‌ലാറ്റ് പണിയുന്നത്. കെട്ടിടത്തോട് ചേർന്ന് ഇത്രയും ഭീമമായ അളവിൽ മണ്ണെടുത്തത് കാരണം ബിബിന്റ വീട് ഏത് സമയത്തും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sky-800x448

മണ്ണിന്റെ ബലക്കുറവ് കാരണം കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുൻസിപ്പൽ എഞ്ചിനീയറും ആർഡിഒ എന്നിവർ സാക്ഷ്യപ്പെടുത്തിയിരുന്നു. മാത്രവുമല്ല കെട്ടിടം അപകട അവസ്ഥയിലായത് കാരണം താമസയോഗ്യമല്ലെന്നും എത്രയും വേഗം വീട്ടിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും സ്‌കൈലൈന്റെ എഞ്ചിനീയർമാരും അഭിപ്രായപ്പെട്ടു. എന്നാൽ ഇതേ കാര്യം തന്നെയാണ് വീട്ടുകാർ പറഞ്ഞുകൊണ്ടിരുന്നതും. എന്നാൽ വീട്ടുകാരുടെ പരാതിയോ ആശങ്കയോ ഫ്‌ലാറ്റുടമകൾ കണ്ണില്ലെന്ന് നടിച്ചതാണ് ഫ്‌ലാറ്റിന്റെ അപകട അവസ്ഥയ്ക്ക് കാരണമായത്.
എന്നാൽ പരാതിക്കാരന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട ചില തിരക്കുകൾ കാരണം കൃത്യമായ രീതിയിൽ പരാതികളോ നിയമനടപടികളോ മുന്നോട്ട് കൊണ്ട് പോകാൻ അന്ന് കഴിഞ്ഞിരുന്നില്ല. 450 ഡിഎംസി പൈലിങ്ങാണ് ഫ്‌ലാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം പൂർത്തിയാക്കിയിശേഷമാണ് ഫ്‌ലാറ്റിന്റെ നിർമ്മാണം നിർത്തിവെയ്പ്പിച്ചത്. ഫ്‌ളാറ്റിന്റെ നിർമ്മാണം കാരണം വീട് അപകടാവസ്ഥയിലായത് കാരണം ബിബിനും കുടുംബവും പിന്നീട് വേറെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ഏത് നിമിഷവും കെട്ടിടം നിലം പതിച്ചേക്കാം എന്ന അവസ്ഥയിലായതിനാൽ ബിബിനും കുടുംബവും ഇപ്പോൾ ഇവിടെ നിന്നും മാറിയാണ് താമസം. ഫ്‌ലാറ്റിലേക്കുള്ള കാർ റാംപ് വരുന്ന ഭാഗമായതിനാൽ ഫ്‌ലാറ്റിന്റെ പണി പൂർത്തിയായാൽ മാത്രമെ സുരക്ഷാ ഭിത്തി നിർമ്മിക്കാനാകുവെന്നായിരുന്നു ഫ്‌ലാറ്റ് നിർമ്മാതാക്കളുടെ വാദം. ഫ്‌ലാറ്റിന്റെ പണി പുനരാരംഭിക്കമണമെങ്കിൽ താൽക്കാലിക സുരക്ഷാ ഭിത്തിനിർമ്മിച്ച് നൽകണമെന്ന ഉത്തരവ് നേരത്തെ നിലവിൽ വന്നിരുന്നു

Top