വിഴിഞ്ഞം പദ്ധതി അദാനി ഒരു രൂപ മുടക്കാതെ പതിനായിരം കോടി നേടുന്നതിങ്ങനെ;അദാനി മുടക്കുന്ന 31 ശതമാനം പൊതുമേഖല ബാങ്കുകളുടെ വായ്പ; 68 ശതമാനം മുടക്കുന്ന സംസ്ഥാന സര്‍ക്കാരിന് 20 വര്‍ഷത്തിനു ശേഷം ഒരു ശതമാനം ലാഭം മാത്രം

തിരുവനന്തപുരം: വല്ലാര്‍ പാടം പദ്ധതി ഉപേക്ഷിക്കാന്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് തയ്യാറെടുക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിയുടെ കാരാര്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടുന്നത്. വികസനത്തിന്റെ സൈറണ്‍ മുഴങ്ങാന്‍ അന്ന് ഇടതുപക്ഷ സര്‍ക്കാരാനാണ് നിരവധി പേരെ വഴിയാധാരമാക്കി സ്ഥലമേറ്റെടുത്ത് വല്ലാര്‍പാടം നടപ്പാക്കിയതിന് ശേഷം പിന്നീട് എന്ത് സംഭവിച്ചു എന്നത് നേര്‍ സാക്ഷ്യമാണ്.

നഷ്ടത്തിലായ കമ്പനി സര്‍ക്കാരിന്റെ സ്ഥലം പണയം വച്ച് ആയിരം കോടി അടിച്ചുമാറ്റുകകൂടി ചെയ്തു. കോടികള്‍ വെള്ളത്തിലായി എന്നല്ലാതെ വല്ലാര്‍പാടത്ത് ഒന്നു സംഭവിച്ചില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി രംഗത്തെത്തുന്നവര്‍ പറയുന്ന കണക്കുകള്‍ മുഴുവന്‍ വ്യാജമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കഴിഞ്ഞു. പക്ഷെ വല്ലാര്‍പാടം പോലെ വിഴിഞ്ഞവും പരാജയമാകുമോ എന്ന മുന്‍ കൂട്ടി പ്രവചിക്കേണ്ടതില്ല. പക്ഷെ അദാനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കോടികളുടെ കണക്കുകള്‍ എല്ലാവരും മറക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

7525 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സംസ്ഥാന വിഹിതം 4253 കോടി രൂപയാണ്. ഇപ്പോള്‍ തന്നെ 1,35,000 കോടിരൂപയിലധികം പൊതുകടമുള്ള കേരളം ഇനിയും കടമെടുത്ത് വേണം ഈ തുക അദാനിക്ക് നല്‍കുവാന്‍. അദാനിക്ക് പ്രോല്‍സാഹനമെന്ന പേരില്‍ മോദിസര്‍ക്കാര്‍ 817.8 കോടിരൂപ ‘വയബിലിറ്റി ഗാപ് ഫണ്ട്’ ആയി നല്‍കും. 20 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാാന്‍ സര്‍ക്കാറില്‍ നിന്നും ഈ തുക കേന്ദ്രം തിരിച്ചു പിടിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുടക്കുന്ന 4253 കോടി രൂപയില്‍ 1635 കോടി രൂപ അദാനിക്കുള്ള ഗ്രാന്റ് ആയിരിക്കും.

പദ്ധതിയുടെ ചിലവിലേക്ക് അദാനി 2454 കോടി രൂപ അഥവാ 31.61 ശതമാനം മുടക്കുന്നു വെന്നാണ് കണക്ക്. ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള പൊതുമേഖലാ ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വെറും ‘ഗുഡ് വില്‍’ അടിസ്ഥാനത്തില്‍ അദാനിക്ക് വായ്പയായി ലഭിക്കും. കോര്‍പ്പറേറ്റുകള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കിട്ടാകടമായ മൂന്നരലക്ഷം കോടിരൂപയോളം ഈയിടെ മോദിസര്‍ക്കാര്‍ എഴുതി തള്ളുകയും ജനങ്ങളുടേ കടം പിരിച്ചെടുക്കാന്‍ റിലയന്‍സിന് കൊട്ടേഷന്‍ ന്‍ലകുകയും ചെയ്തത് ഈയിടെ വാര്‍ത്തയായിരുന്നു. അതായത് അദാനി എടുക്കുന്ന വായ്പ തിരിച്ചടക്കാനിടയില്ല.

ഇപ്പോഴത്തെ പിപിപി ഉടമ്പടി പ്രകാരം മൂലധനനിക്ഷേപത്തിന്റെ 68 ശതമാനത്തോളം മുതല്‍ മുടക്കുന്ന കേരള സര്‍ക്കാറിന് ഇരുപതാമത്തെ വര്‍ഷം ഒരു ശതമാനം ലാഭം ലഭിക്കും. പൊതുമേഖലാ ബാങ്കുകളിലെ രാജ്യസമ്പത്തില്‍ നിന്ന് 32 ശതമാനം മുടക്കുന്ന അദാനിക്ക് 20 വര്‍ഷം 100 ശതമാനവും 20 വര്‍ഷത്തിന് ശേഷം 99 ശതമാനം ലാഭവും ഉറപ്പാണ്. ഇതിനു പുറമെ വിഴിഞ്ഞത്ത് പദ്ധതിക്കായി മത്സ്യത്തൊഴിലാകളടക്കമുള്ള സാധാരണക്കാരെ ഒഴിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 351.19 ഏക്കര്‍ ഭൂമിയുടെ മൂന്നിലൊന്ന് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി ഉപയോഗിക്കുകയോ മറ്റുള്ളവര്‍ക്ക് പാട്ടത്തിന് നല്‍കുകയോ ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അദാനിക്കുണ്ട്.

ഇതിനിടയില്‍ വല്ലാര്‍ പാടത്തെ പോലെ തുറമുഖം നഷ്ടത്തിലായാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായി അദാനി മുന്നേറും. അദാനി ബാങ്കില്‍ നിന്നെടുത്ത പണം സര്‍ക്കാര്‍ എഴുതി തള്ളും. വിഴിഞ്ഞവും പരിസര പ്രദേശവും അദാനിയുടേയോ ബിനാമികളുടേയോ നിയന്ത്രണത്തില്‍ തുടരും. പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ മുടക്കിയ തുക പലിശ സഹിതം പലമടങ്ങായി ജനങ്ങളുടേ ചുമലില്‍ ആകും.

പദ്ധതിക്കായി സര്‍ക്കാര്‍ അദാനിക്ക് അഞ്ഞൂറ് ഏക്കര്‍ ഭൂമിയാണ് നല്‍കുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വച്ച് കണക്കാക്കിയാല്‍ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറില്‍ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കര്‍ മാത്രമാണ്. ചുരുക്കത്തില്‍ ഒരു രൂപപോലും പോക്കറ്റില്‍ നിന്ന് മുടക്കാത്തെ കേരളത്തിന്റെ കണ്ണായ ഒരു പ്രദേശം അദാനിയുടെ സാമ്പത്തിക സാമ്രാജ്യത്തിന്റെ ഭാഗമാകും.

Top