വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കും; സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; അദാനി ഗ്രൂപ്പിന് അധിക ലാഭമുണ്ടാകും

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി റിപ്പോര്‍ട്ട്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖ പദ്ധതി സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പദ്ധതിയുടെ കരാര്‍ കാലാവധി 40 വര്‍ഷമായി കൂട്ടി നല്‍കിയതിലൂടെ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് 29,217 കോടിയുടെ അധികലാഭം ഉണ്ടാവുമെന്നും നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു .

സാധാരണ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) നടപ്പാക്കുന്ന പദ്ധതികള്‍ക്ക് 30 വര്‍ഷത്തെ കരാര്‍ കാലാവധിയാണ് നല്‍കാറുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കരാര്‍ പുതുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിഴിഞ്ഞം കരാര്‍ 40 വര്‍ഷമായി നിജപ്പെടുത്തിയതിലൂടെ 283 കോടി രൂപ അധികമായി അദാനിക്ക് നല്‍കേണ്ടി വന്നു. 20 വര്‍ഷം കൂടി വേണമെങ്കില്‍ നല്‍കാമെന്ന കരാറിലെ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top