മരടിൽ നിർമ്മാതാക്കൾക്ക് പിടിവീണു…!! ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി; മുന്‍കൂര്‍ ജാമ്യം തേടി നിര്‍മാതാക്കള്‍

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ  നോട്ടീസ്. ആൽഫാ വെഞ്ച്വേഴ്സ് ഫ്ലാറ്റ് നിർമ്മാതാവിനോടാണ്  ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.  നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസിലാണ് ചോദ്യം ചെയ്യൽ. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമയാണ് നാളെ ഹാജരാകേണ്ടത്.

ഹോളി ഫെയ്ത്ത് ഫ്‌ലാറ്റ്, ജെയിന്‍ കോറല്‍ കേവ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹോളി ഫെയ്ത്ത് വ്യാഴാഴ്ചയും, ജെയിന്‍ കോറല്‍ കേവ് അടുത്ത തിങ്കളാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.  ജില്ലാ സെഷന്‍സ് കോടതിയെയാണ് പോള്‍ രാജ് സമീപിച്ചത്.

മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് വീണ്ടും ചേരും. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്‌ലാറ്റ് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമിതി ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ തുക ഉള്‍ക്കൊള്ളിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും സമിതി ഫ്‌ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top