സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ: കേന്ദ്ര ഏജന്‍സികള്‍ വെട്ടിലായി; അന്വേഷണം ക്രൈംബ്രാഞ്ചിന്..

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഏജന്‍സികളെ വെട്ടിലാക്കി പുറത്തുവന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.

ശബ്ദരേഖ സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് പോലീസിന് നേരത്തെ കൈമാറിയിരുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ജയില്‍ വകുപ്പാണ് പോലീസിന് കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണ് കത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയത്. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നത്. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാല്‍ വിഷയത്തില്‍ കസ്റ്റംസും അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന.

Top