വാടകയ്ക്ക് പകരം ശരീരം നല്‍കുന്ന ഏര്‍പ്പാടുമായി ബ്രിട്ടനിലെ സ്ത്രീകള്‍. പഠനത്തിനും വീട് സ്വന്തമാക്കുന്നതിനും ആഢംബര ജീവിതത്തിനും കന്യകാത്വം വില്‍ക്കുന്ന ധാരാളം വാര്‍ത്തകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ വാടകയ്ക്ക പകരം സെക്‌സ് നല്‍കുന്നു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയിരിക്കുകയാണ്
ബ്രിട്ടനിലെ പുതിയ ട്രെന്‍ഡിനെക്കുറിച്ച് വെളിപ്പെടുത്തുന്നത് ബിബിസിയുടെ ഒരു ഒളിക്യാമറാ ഡോക്യുമെന്ററിയാണ്. വാടക ലാഭിക്കുന്നതിന് വേണ്ടി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സ് നല്‍കുന്ന ‘റെന്റ് ഫോര്‍ സെക്സ്’ എന്ന ട്രെന്‍ഡിന്റെ പ്ിന്നാമ്പുറങ്ങളാണ് ഈ ഡോക്യുമെന്ററി അന്വേഷിക്കുന്നത്.
വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്സ് പകരം നല്‍കുന്നതിലും ഇത്തരത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നതിലും പലര്‍ക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ എല്ലി ഫ്‌ളാന്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ വ്യക്തമായി. താമസിക്കാനൊരിടം സൗജന്യമായി കിട്ടുമെങ്കില്‍, ഇതില്‍ തെറ്റൊന്നുമില്ലെന്ന് ഒരു സ്ത്രീ ക്യാമറയ്ക്കുമുന്നില്‍ വെളിപ്പെടുത്തുമ്പോള്‍, ഇത് മറ്റൊരു തരത്തിലുള്ള സഹവാസമാണെന്നാണ് ഒരു വീട്ടുടമയുടെ ന്യായീകരണം.
ബിബിസി ത്രീയിലാണ് എല്ലി അണ്ടര്‍കവര്‍: റെന്റ് ഫോര്‍ സെക്സ് എന്ന ഡോക്യുമെന്ററി വന്നത്. സ്വന്തം പൂന്തോട്ടത്തില്‍ ഒട്ടേറെ മുറികളുള്ള മറ്റൊരു വീട് പണിത വീട്ടുടമയെയും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. താനുമായി സെക്സിന് തയ്യാറാണെങ്കില്‍ സൗജന്യതാമസമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയില്‍ ഒരുതവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ മതിയെന്നും ഇയാള്‍ ഒളിക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.