ലണ്ടൻ : ഒരു മാസം ഉറങ്ങാതിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുക! അതിക്രൂരമായ ഒരു പരീക്ഷണത്തിനൊടുവില്‍ സംഭവിച്ച അതിഭീകരമായവ ഞെട്ടിക്കുന്നതാണ് .അതിന്റെ വെളിപ്പെടുത്തലുകൾ ചിന്തക്ക് അതീതവും .ഉറങ്ങാതിരുന്ന എന്ത് സംഭവിക്കും എന്ന പരീക്ഷണം നൽകുന്നത് ഞെട്ടിക്കുന്ന അറിവുകളാണ് . 1940 ല്‍ സോവ്യറ്റ് റഷ്യയില്‍ ആണ് ഇതേക്കുറിച്ച് അതിക്രൂരമായ ഒരു പരീക്ഷണം നടന്നത് . ഇതിനായി 5 ജയില്‍ പുള്ളികളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഈ പരീക്ഷണത്തിന് സമ്മതിച്ചാല്‍ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോള്‍ അഞ്ച് തടവുകാരെയും വെറുതെ വിടും. ആ ഓഫര്‍ തടവുകാരെ സംബന്ധിച്ച് സ്വപ്‌നതുല്യമായിരുന്നതിനാല്‍ പലരും മുന്നോട്ടു വന്നെങ്കിലും അഞ്ച് പേരെ മാത്രം പരീക്ഷണത്തിനായി തെരഞ്ഞെടുത്തു.
ഇതിനു വേണ്ടി സര്‍ക്കാരില്‍ നിന്ന് ഒരു മാസത്തേക്ക് അവര്‍ക്ക് വേണ്ട ആഹാരം, വെള്ളം, പുസ്തകങ്ങള്‍, മെത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയില്‍ എത്തിച്ചു. മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവര്‍ത്തനത്തെ നിര്‍ത്താന്‍ കഴിയുന്ന ഒരു വാതകം കുറേശ്ശേ കുറേശ്ശേയായി ആ മുറിയിലേക്ക് കടത്തി വിട്ട് കൊണ്ടുമിരുന്നു. അവരുമായി ആശയ വിനിമയം നടത്താന്‍ മൈക്രോ ഫോണ്‍, ഇന്റര്‍ ക്യാം എന്നിവ സ്ഥാപിച്ചു. എത്രയൊക്കെ ശ്രമിച്ചാലും പുറത്തുകടക്കാന്‍ സാധിക്കാത്ത രീതിയില്‍ ഷീല്‍ഡ് ലോക്ക് ഉപയോഗിച്ച് മുറി പൂട്ടുകയും ചെയ്തു. നാല് ദിവസം പ്രശ്‌നമൊന്നുമില്ലാതെ കടന്നുപോയതായി കാമറ വഴി പുറത്തുള്ളവര്‍ അറിഞ്ഞു.
അഞ്ചാമത്തെ ദിവസം അവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്വബോധമില്ലാതെ തുടരെ തുടരെ പറയാന്‍ തുടങ്ങി. ആറാമത്തെ ദിവസം മറ്റുള്ളവരും ഭ്രാന്തന്മാരെപ്പോലെ പുലമ്പാന്‍ തുടങ്ങി. ഏഴാമത്തെ ദിവസം അവരുടെ ശബ്ദം വ്യത്യസ്തമായ രീതിയില്‍ കേള്‍ക്കാന്‍ തുടങ്ങി. പത്താമത്തെ ദിവസമാകട്ടെ, അഞ്ചുപേരും അത്യുച്ചത്തില്‍ ആര്‍പ്പ് വിളിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കേട്ടത് മൂര്‍ച്ചയും ബലവുമുള്ള എന്തൊക്കെയോ ഉപയോഗിച്ച് തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും തകര്‍ക്കുന്നതിന്റെയും ശബ്ദം. അതിനടുത്തടുത്ത ദിവസങ്ങളില്‍ സീക്ക് സീക്ക് എന്ന ഒരു ശബ്ദം മാത്രം. ഇത് വിശകലനം ചെയ്ത് കൊണ്ടിരുന്ന ചിലര്‍ക്ക് ഇത് കണ്ട് ഭയം തോന്നി.
അവര്‍ മുറി തുറന്ന് നോക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചു. എന്നാല്‍ അവരുടെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞതാവാം ഈ ശബ്ദത്തിന് കാരണമെന്ന് പറഞ്ഞ് ആ നീക്കം തടസപ്പെടുത്തി. അതിനു ശേഷം രണ്ടാഴ്ചത്തേയ്ക്ക് അറയില്‍ നിന്ന് ഒരു ശബ്ദവും വന്നില്ല. പന്തികേട് തോന്നിയ ശസ്ത്രജ്ഞന്മാര്‍ അറയിലേക്കുള്ള ഉറക്കം നഷ്ടപ്പെടാനുള്ള വാതകത്തെ നിര്‍ത്തി ലോക്ക് തുറന്ന് അകത്തേക്ക് നോക്കി ഞെട്ടിത്തരിച്ച് നിന്നു. അവിടെ അഞ്ച് പേരില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു. മറ്റു നാല് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ആ മരിച്ച് കിടക്കുന്ന ആളിന്റെ തുടയിലെയും നെഞ്ചിലേയും മാംസം മാന്തി പൊളിച്ച് തിന്നിരിക്കുന്നു. അവരാകട്ടേ ശരീരത്തില്‍ മാംസങ്ങള്‍ ഇല്ലാതെ തോളുകള്‍ ഊര്‍ന്ന് പരിക്കുകള്‍ പറ്റി കണ്ടാല്‍ ഭയന്നുവിറയ്ക്കുന്ന കോലത്തിലും. കതക് തുറക്കുന്ന ശബ്ദം കേട്ട് അവര്‍ അക്രമാസക്തരായി. വല്ലാത്ത ഒരു ശബ്ദത്തോടെ അവരെ ഉപദ്രവിക്കാനായി പാഞ്ഞടുത്തു. ശാസ്ത്രജ്ഞര്‍ പിന്മാറിയതോടെ അവര്‍ പരസ്പരം ആക്രമണം തുടങ്ങി. ഇനി എത്രയൊക്കെ ശ്രമിച്ചാലും ഇവരെ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അധികൃതര്‍ ബാക്കിയുള്ള നാലുപേരെയും വെടുവച്ചുകൊല്ലുകയാണുണ്ടായത്.