പുരുഷന്മാരുടെ ഏറ്റവും വലിയ വീക്ക്‌നെസാണ് മദ്യപാനവും പുകവലിയും. ഭര്‍ത്താവിന്റെ മദ്യപാനവും സിഗററ്റ് വലി പോലുള്ള ദുശ്ശീലങ്ങളും മാറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ഭാര്യമാരെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിനൊന്നും പരിഹാരം കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ പുതിയൊരു തന്ത്രം കണ്ടെത്തിയിരിക്കുകയാണ് ടര്‍ക്കിഷ് വനിത. ഇവരുടെ ഭര്‍ത്താവ് ഇബ്രാഹിം യുസെല്‍ ഒരു ചെയിന്‍ സ്‌മോക്കറാണ്. ഭര്‍ത്താവിനെ ഈ ദുശ്ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പല അടവും പയറ്റിയെങ്കിലും ഒന്നും ഫലവത്താകാതെ വന്നതോടെയാണ് ഭാര്യ പത്തൊമ്പതാം അടവായി ഇത് പ്രയോഗിച്ചത്. മദ്യപാനവും പുകവവിയും ഒഴിവാക്കാനായി ഭര്‍ത്താവിന്റെ തല കൂട്ടിലടയ്ക്കുക. സംഗതി എന്തായാലും ഫലം കണ്ടു. ഇബ്രാഹിമിന്റെ സിഗററ്റ് വലിയില്‍ ഇപ്പോള്‍ നല്ല കുറവുണ്ടെന്നാണ് പറയുന്നത്. ഇബ്രാഹിന്റെ അച്ഛനും ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ വന്നായിരുന്നു അച്ഛന്റെ മരണം. സിഗററ്റ് വലിയാണ് അച്ഛന്റെ മരണ കാരണം എന്ന് തിരിച്ചറിഞ്ഞെങ്കിലും സ്വന്തം സിഗററ്റ് വലി നിര്‍ത്താന്‍ ഇബ്രാഹിമിനായില്ല, അവസാനം ഭാര്യയുടെ ഈ വിദ്യയ്ക്ക് സമ്മതം നല്‍കുകയായിരുന്നു. കുട്ടികളുടേയും ഭാര്യയുടേയും കയ്യിലാണ് ഈ കൂടിന്റെ താക്കോല്‍. ഭക്ഷണം കഴിക്കുന്ന നേരത്തും ഉറങ്ങുന്ന സമയത്തുമൊക്കെ കൂട് തുറക്കും. ആദ്യമൊക്കെ ഇബ്രാഹിമിനെ ഈ കൂട്ടില്‍ തലയിട്ട കോലത്തില്‍ കാണുന്നത് വല്ലാതെ തോന്നിയെങ്കിലും ക്രമേണ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഈ ലുക്കിനെ സ്വീകരിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ പുകവലി നിര്‍ത്താന്‍ ഭാര്യ ഒടുവിലൊരു സൂത്രം കണ്ടെത്തി; ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്ന് ദമ്പതികള്‍
Tags: smoking