പുകവലിച്ച് ശല്യം ചെയ്തയാളെ ചെകിട്ടത്തടിച്ച് സംയുക്ത മേനോൻ…!! നടിയുടെ പ്രതികരണം പരസ്യമായി

പുകവലിയെക്കുറിച്ച് പ്രതിപാദിച്ച സിനിമയായിരുന്നു  ടൊവിനോ നായകനായ തീവണ്ടി. ചിത്രത്തിൽ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോൻ.  സംയുക്ത ടൊവിനോയുടെ ബിനീഷ് എന്ന പുകവലിക്കാരനായ കഥാപാത്രത്തെ നിരവധി തവണ മുഖത്തടിയ്ക്കുന്ന രംഗങ്ങള്‍ തീവണ്ടിയിലുണ്ട്. ഇത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്.

സംയുക്തയുടെ യഥാർത്ഥ കരണത്തടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടയില്‍ ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു സംയുക്ത മറുപടി നല്‍കിയത്. പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടു നിന്നിരുന്ന ഒരു വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ തന്നോടു മോശമായി സംസാരിച്ചതാണ് അടിക്കാന്‍ കാരണമെന്നും സംയുക്ത പറയുന്നു.

‘എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല’. സംയുക്ത പറയുന്നു. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായിട്ടാണ്. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ.. പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല.’ സംയുക്ത പറഞ്ഞു.

Top