സംയുക്ത ടൊവിനോയുടെ മുഖത്തടിച്ചത് പതിനാല് തവണ…..

പ്രളയത്തിന് ശേഷം തിയറ്ററുകളെ ഇളക്കി മറിച്ച് ടൊവിനോ ചിത്രം തീവണ്ടി ഓട്ടം തുടരുകയാണ്. ബിനീഷ് ദാമോദരന്‍ എന്ന ചെയ്ന്‍ സ്മോക്കറുടെ കഥപറയുന്ന ചിത്രമായ തീവണ്ടി പലരുടെയും പുകവലി നിര്‍ത്തിക്കഴിഞ്ഞു. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ടൊവിനോ അവതരിപ്പിച്ച ബീനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായ ദേവി എന്ന കഥാപാത്രമായാണ് സംയുക്ത മേനോന്‍ എത്തുന്നത്.

ഇതിനിടെ ചിത്രീകരണത്തിനിടക്ക് പതിനാല് തവണയെങ്കിലും ടൊവിനോയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് സംയുക്ത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി മനസ്സു തുറന്നത്. ‘ചിത്രത്തിന് വേണ്ടി ഒരു പതിനാല് വട്ടമെങ്കിലും ഞാന്‍ ടൊവിനോയെ തല്ലി. ഏഴ് ഷോട്ടുകള്‍ ഉണ്ട്. അതിന്റെ റീടേക്കുകള്‍ കൂടി കൂട്ടിയാല്‍ പതിനാല് തവണയെങ്കിലും ഞാന്‍ ടൊവിനോയെ തല്ലിയിട്ടുണ്ട്.’- ദേവി തുറന്നു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് തീവണ്ടിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംയുക്ത പറഞ്ഞു. ‘പുകവലി ഒരാളുടെ ജീവിതത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. അല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ചിത്രം കണ്ടു കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ’- സംയുക്ത പറയുന്നു.

Top