വിയർപ്പ് പൊന്നാക്കിയ അപ്പന് മസിൽ വളർന്നപ്പോൾ ഒപ്പം വരുമാനവും.. അപ്പന്റെ മസിലിനു മുന്നിൽ ടൊവിനോ ക്ളീൻ ബൗൾഡ്

തിരുവനന്തപുരം: ഇത്രയും കാലം സ്വകാര്യമായിരുന്ന അപ്പന്റെ ആരോഗ്യ വിശേഷം സിനിമാതാരം ടൊവിനോ തോമസ് ഒരു ചിത്രത്തിലൂടെ ആരാധകരുമായി പങ്കുവച്ചു.മലയാള സിനിമയിലെ മസില്‍മാനാണ് ടൊവിനോ തോമസ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ടൊവിനോ തയ്യാറല്ല. ഈ ലോക്ക്ഡൗണ്‍ കാലത്തും വര്‍ക്ക്ഔട്ടിന് മുടക്ക് വരുത്തിയിട്ടില്ല ടൊവിനോ. വീട്ടിലെ ജിമ്മില്‍ നിന്നുമുള്ള വര്‍ക്ക്ഔട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

മസിൽ മാനായി മുന്നിൽ നിൽക്കുന്നത് പിതാവ് തോമസ്. പിന്നിൽ മകൻ ടൊവിനോ.68 കാരൻ അപ്പൻ മകനെപ്പോലെ ജിമ്മിൽ പോയല്ല പേശീബലം ആർജ്ജിച്ചത്. പറമ്പിൽ പണിയെടുത്താണ്. ആ മസിലിന് മകന്റെ സർട്ടിഫിക്കറ്റ് ഇങ്ങനെ,​ വിയർപ്പ് പൊന്നാക്കിയ അപ്പന് മസിൽ വളർന്നപ്പോൾ ഒപ്പം വരുമാനവും ഉണ്ടായി. ആ വരുമാനം കൊണ്ടുള്ള ഭക്ഷണം കഴിച്ചാണ് ഞാൻ വളർന്നത്. അതുകൊണ്ട് എന്റെ മസിലിന്റെ ക്രെഡിറ്റും അപ്പനു തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈ​ ​ഡാ​ഡ്,​ ​ഗൈ​ഡ്,​ ​അ​ഡ്വൈ​സ​ർ​,​ ​മോ​ട്ടി​വേ​റ്റ​ർ,​ ​ഡി​സി​ഷ​ൻ​ ​മേ​ക്ക​ർ,​ ​ആൻഡ് വ​ർ​ക്ക് ഔ​ട്ട് ​പാ​ർ​ട്ണ​ർ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെയാണ് ​ ​അ​ച്ഛ​ൻ​ ​തോ​മ​സി​​​നൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​ടൊവിനോ പോസ്റ്റ് ചെയ്തത്.​ ​അ​ച്ഛ​ന്റെ​ ​ഇ​ട​തു​ ​നെ​ഞ്ചി​ന് ​മു​ക​ളി​ലെ​ ​എ​ക്‌​സ്ട്രാ​ ​മ​സി​ൽ​ ​നാ​ലു​വ​ർ​ഷം​ ​മു​ൻ​പ് ഘ​ടി​​​പ്പി​​​ച്ച​ ​പേ​സ്‌​മേ​ക്ക​റാ​ണെ​ന്നും പറഞ്ഞിട്ടുണ്ട്.

വീട്ടിലൊരുക്കിയ ജിമ്മിൽ കാർഡിയോ വ്യായാമമാണ് തോമസ് ഇപ്പോഴെടുക്കുന്നത്. ജ്യേഷ്ഠൻ ടിങ്‌സ്റ്റണും കസിൻസും വ്യായാമം ചെയ്യും. ട്രെയിനർ അസ്കറാണ് ചിത്രം പകർത്തിയത്.പത്താം ക്ളാസ് കഴിഞ്ഞതോടെ ജിമ്മിൽ പോയി തുടങ്ങിയ ടൊവിനോ ഇപ്പോഴും എല്ലാ കാര്യങ്ങളും അപ്പനുമായി കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്.

‘ അപ്പന്റെ അപ്പൻ നല്ലൊരു കർഷകനായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കല്ലേറ്റിൻകരയിലാണ് തറവാട്. വക്കീലാണെങ്കിലും ഇപ്പോഴും കോടതിയിൽ നിന്നുവന്നാൽ അപ്പൻ പറമ്പിലേക്കിറങ്ങും. പഴയതുപോലെ അദ്ധ്വാനിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.സോഷ്യൽ മീഡിയയിലെ ഫോട്ടോ കണ്ടപ്പോൾ തോമസിന്റെ കമന്റ് ”എന്തിനാടാ… ഇതൊക്കെ പോസ്റ്റ് ചെയ്ത് ആൾക്കാരെ അറിയിക്കുന്നത്.

Top