പോത്തിന്റെ കൊമ്പില്‍ പിടച്ചുള്ള ടൊവിനോയുടെ സാഹസ വീഡിയോയ്ക്ക് ആരാധകരുടെ കമന്റ് വൈറലാവുന്നു

ടൊവിനോ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിലെ ഒരു സാഹസിക രംഗം ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്പോത്തിന്റെ പുറത്തുള്ള ത്രില്ലിങ് വീഡിയോയേക്കാള്‍ ഗംഭീരമാണ് അതിന് വന്നിരിക്കുന്ന ആരാധകരുടെ കമന്റുകള്‍. പോത്തിനു പകരം പശു ആകാത്തത് നന്നായി എന്നാ പടത്തിന്റെ കാര്യത്തിലും ടൊവിനോയുടെ കാര്യത്തിലും ഒരു തീരുമാനമായേനെ എന്ന് തുടങ്ങുന്നതാണ് മിക്ക കമന്റുകളും. ബീഫ് ഫ്രൈ കഴിക്കുന്ന എന്റെ വികാരം വ്രണ പെട്ടു കേസ് കൊടുത്തിട്ടുണ്ട് കോടതിയില്‍ കാണാം എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആക്ഷന്‍ രംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല !! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പാണ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവം എത്തുന്നു. ശ്വതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജീവന്‍ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യന്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top