അഭിനയത്തില്‍ മാത്രമല്ലെടാ ലൈറ്റിംഗിലുമുണ്ടെടാ പിടി; ആരാധകരെ ചിരിപ്പിച്ച്‌ ടൊവീനോ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ഇന്നലെ തിയ്യേറ്ററിലെത്തിയ സിനിമ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മോഹന്‍ലാല്‍ എന്ന നടന്റെ കഴിവുകള്‍ മികച്ച രീതിയില്‍ ചിത്രത്തിലേക്ക് ആവാഹിക്കാന്‍ പൃഥ്വിരാജിന് സാധിച്ചുവെന്നതില്‍ സംശയമില്ല. ചിത്രം ഹൗസ്ഫുള്ളായി തീയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ടൊവീനോയുടെ ഒരു ഫെയ്‌സ്ബുക്ക്‌ കുറിപ്പും ചിത്രങ്ങളുമാണ്. സംവിധായകനായ പൃഥ്വിരാജും നായകനായ മോഹന്‍ലാലും ഇവരുടെ ഭാര്യമാരായ സുപ്രിയ,സുചിത്ര എന്നിവര്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

ഇവരുടെ അടുത്തുണ്ടായിരുന്ന ടൊവീനോ ഉടന്‍ മുകളില്‍ കണ്ട ലൈറ്റ് ഇവര്‍ക്ക് നേരെ തിരിച്ചു വച്ചു. ഈ ചിത്രമാണ് ടൊവീനോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടെ ഒരു കിടിലന്‍ ക്യാപ്ഷനും. ‘എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി’എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍. ഇത് ആരാധകരെ ചിരിപ്പിച്ചു. സംഗതി വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മോഹന്‍ലാലും പൃഥ്വിരാജും ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരും ഒരുമിച്ച്‌ കവിത തിയ്യേറ്ററില്‍ വെച്ചാണ് സിനിമ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top