‘നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, രക്ഷിക്കണം’; കേരളത്തിനെ സഹായിക്കാത്ത മോഡി സര്‍ക്കാരിനെ ട്രോളി ടൊവിനോ

പ്രളയം കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുളള്ളത്. കേരളത്തിലെ മനുഷ്യരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിന് 20000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 500 കോടി രൂപയുടെ സഹായം മാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായുള്ളൂ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പ്രതിഷേധത്തില്‍ ഭാഗമായിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം എന്നാണ് ടൊവിനോയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടൊവിനോ കേന്ദ്രസര്‍ക്കാരിനോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു ടൊവിനോ. സ്വദേശമായ ഇരിങ്ങാലക്കുടയിലെ ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കാനും വേണ്ട സാധനങ്ങളെ കുറിച്ച് അറിയിക്കുക എന്ന പ്രവര്‍ത്തനങ്ങളിലൊക്കെ ടൊവിനോ ഉണ്ടായിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്നും ടൊവിനോ പറഞ്ഞു.

Top