ആ രംഗത്തില്‍ ടൊവീനോ തന്നെ; ഡ്യൂപ്പില്ലാതെ ആക്ഷന്‍രംഗങ്ങളുമായി ടൊവീനോ, പിന്നാമ്പുറക്കാഴ്ചകള്‍ പുറത്ത്

തീയറ്ററുകളില്‍ ഒരു കുപ്രസിദ്ധ പയ്യന്‍ നിറഞ്ഞോടുകയാണ്. ടൊവീനോയെ നെഞ്ചിലേറ്റിയ മലയാളികള്‍ കുപ്രസിദ്ധ പയ്യനെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നടനും എഴുത്തുകാരനുമായ മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടോവിനോയുടെ പ്രകടനം കൈയ്യടിവാങ്ങുകയാണ്. ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്തതും ഞെട്ടിച്ചതുമായ ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍. തലകീഴായി കിടക്കുന്ന ടോവിനോയുടെ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ടൊവീനോയുടെ നായികയായി അനു സിത്താര എത്തുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷ സജയനാണ്. നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരുന്നു. ജീവൻ ജോബ് തോമസിന്റേതാണ് തിരക്കഥ.

Top