മിന്നൽ’ ബാറ്റ്സ്മാനൊപ്പം ‘മിന്നൽ മുരളി!! യുവരാജിനെ കണ്ട സന്തോഷത്തിൽ ടൊവിനോ..

ന്യുഡൽഹി: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള ചിത്രം ടൊവിനോ തന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. താന്‍ യുവരാജിന്റെ കടുത്ത ആരാധകനാണെന്നും ഈ നിമിഷം ഡര്‍ബനിലെ ആറ് സിക്‌സറുകള്‍ പോലെ എന്നും ഓര്‍മ്മയായിരിക്കുമെന്നും ഫോട്ടോയ്‌ക്കൊപ്പം താരം കുറിച്ചു. എപ്പോഴും താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ്. താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിച്ചതിലും സന്തോഷം.ഡര്‍ബനിലെ നിങ്ങളുടെ ആറ് സിക്‌സറുകള്‍ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓര്‍മ്മയായിരിക്കും’- ടൊവിനോയുടെ വാക്കുകള്‍ ..

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കുറുപ്പാണ് ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം. താരത്തിന്റെ വരാനിരിക്കുന്ന സിനിമ മിന്നല്‍ മുരളിയാണ്. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദ എന്ന സിനിമക്ക് ശേഷം ടൊവിനോടും ബേസില്‍ ജോസഫും ഒന്നക്കുന്ന ചിത്രമാണ് മിന്നല്‍ മരളി.സംവിധായകൻ ബേസിൽ തോമസും യുവരാജിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ദിവസമെന്നാണ് ബേസിൽ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. യുവരാജിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറലായിക്കഴിഞ്ഞു. ചിത്രത്തിൽ നിരവധി പേരാണ് കമൻ്റുകളുമായി എത്തുന്നത്. ചിത്രത്തിൻ്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് മിന്നൽ മുരളിയിൽ യുവരാജുമുണ്ടോ എന്നുള്ളതാണ് പ്രധാന ചോദ്യം. ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷനായെന്നും അടുത്ത സിനിമയില്‍ യുവരാജും ഉണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിന്നൽ മുരളിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുക.നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നൽ മുരളി റിലീസിന് എത്തുന്നത്. അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് മിന്നൽ മുരളിയുടെ തിരക്കഥ എഴുതുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറും മികച്ച അഭിപ്രായം നേടിയിരുന്നു.

Top