ടൊവിനോ കഥയെഴുതുകയാണ്…പുസ്തകം ഉടനെത്തും

തിരുവനന്തപുരം: ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ ടൊവിനോ പുതിയൊരു വേഷത്തിലാണ് ഇനി..പുതിയൊരു രൂപം..ഒരു എഴുത്തുകാരന്റെ വേഷം..ജീവിതത്തിലെ ചില അനുഭവങ്ങള്‍ എഴുതിയ താരം കഥയെഴുത്തിലേക്ക് തിരിയുന്നത്. വിദ്യാഭ്യാസം, വായന, യാത്രകള്‍, പ്രണയം, നവ മാധ്യമങ്ങള്‍, ഫാന്‍സ്, സിനിമയിലെ അദൃശ്യമനുഷ്യര്‍, ധനുഷ്, മാധവിക്കുട്ടി,മതം, രാഷ്ട്രീയം, മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ അനുഭവവും ചിന്തകളുമാണ് ടൊവിനോ ആദ്യമെഴുതുന്നത്.

30 അധ്യായങ്ങളുള്ള പുസ്തകം ഓര്‍മ്മകളും അനുഭവങ്ങളും പുസ്തക രൂപത്തില്‍ പങ്കു വയ്ക്കാന്‍ തന്നെ പ്രാപ്തനാക്കിയ പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്കായി സമര്‍പ്പിച്ചു.

ഒരു പ്രേക്ഷകനെന്ന നിലയിലുള്ള തന്റെ ആദ്യ കാലം തൊട്ട് ചലച്ചിത്ര നടനാകുന്നതു വരെയുള്ള നിരവധി ഓര്‍മ്മകള്‍ ടൊവിനോ പങ്കു വെക്കുന്നുണ്ട്. മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസ് ചെയ്യാനിരിക്കെയാണ് പുസ്തകവുമായി ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്.

Latest
Widgets Magazine