വാഴക്കുലയെടുക്കുന്ന ടോവിനോ ,ഗ്യാസ് എടുക്കുന്ന ടോവിനോ മൊത്തം, ടൊവിനോ പ്രളയം!.. ദുരന്ത മുഖത്ത് 5 ദിവസമായി നാട്ടുകാർക്കൊപ്പം

കൊച്ചി:സൈബർ ലോകത്ത് സിനിമ താരം ടൊവിനോ പ്രളയം കത്തിപ്പടരുകയാണ് .മലയാളത്തിലെ ഒട്ടുമിക്കവരും പ്രളയത്തിൽ സഹായിച്ചു എങ്കിലും ടോവിനോ ആണ് താരങ്ങളിൽ താരമായി മുന്നിൽ നിൽക്കുന്നത് . ധര്‍മ്മജനും അനന്യയും സലീം കുമാറുമെല്ലാം വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഒരു പറ്റം താരങ്ങള്‍ നിറഞ്ഞ് നിന്നു.പ്രളയത്തില്‍ ദുരിതത്തിലായവരുടെ കൂട്ടത്തില്‍ മലയാളത്തിലെ നിരവധി സിനിമാക്കാരുണ്ട്.എന്നാൽ ടോവിനോ മാത്രമാണ് താരങ്ങളിൽ താരമായി സൈബർ ലോകത്ത് പ്രളയമാകുന്നത് .

ടോവിണോയെപ്പോലെ എടുത്ത് പറയേണ്ട പേരുകളാണ് പാര്‍വ്വതി, പൂര്‍ണിമ, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അടക്കമുള്ളവരുടേത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ ആയിരിക്കുന്നത് നടന്‍ ടൊവിനോ തോമസ് ആണ്. കയ് മെയ് മറന്നാണ് ടൊവിനോ തോമസ് കഴിഞ്ഞ അഞ്ച് ദിവസമായി ദുരിതബാധിതര്‍ക്ക് വേണ്ടി രംഗത്തുള്ളത്.മണ്ണിലിറങ്ങുന്ന താരങ്ങള്‍ പൊതുവേ അപൂര്‍വ്വമാണ് മലയാളത്തില്‍. ഭൂരിപക്ഷം പേരും ഏറ്റവും സേഫ് സോണിലിരുന്ന് സിനിമയിലെ പോലെ തന്നെ ഡയലോഗടിക്കാനേ മെനക്കെടാറുള്ളൂ. അക്കൂട്ടത്തില്‍ ചിലര്‍ മാത്രമാണ് വ്യത്യസ്തര്‍. പൂര്‍ണിമയും ഇന്ദ്രജിത്തും പാര്‍വ്വതിയും അടക്കമുള്ളവര്‍ അഹോരാത്രം ദുരിതബാധിതര്‍ക്ക് വേണ്ടി പണിയെടുക്കുന്നത് കേരളം കാണുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്‍പോട് കൊച്ചി എന്ന സംഘടനയുടെ പേരിലാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ടൊവിനോ തോമസ് എന്ന നടന്‍ ദുരിതാ ബാധിതരെ സഹായിക്കുന്നത് അവരില്‍ ഒരാളായി മാറി മണ്ണിലിറങ്ങിക്കൊണ്ടാണ്. തന്റെ നാടായ തൃശൂരിലെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ ദിവസങ്ങളായി മുന്നിലുണ്ട്.

ഇരിങ്ങാലക്കുടയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാ പ്രവര്‍ത്തനം മുതല്‍ സ്ഥലത്തെ ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ വരെ ടൊവിനോയുടെ സേവനമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് രാവിലെ തുടങ്ങുന്ന ടൊവിനോയുടെ യാത്ര അവസാനിക്കാറ് രാത്രിയാണ്.

അഞ്ച് ദിവസമായി താരം മുഴുവന്‍ സമയവും സേവനത്തിന് വേണ്ടി നീക്കി വെയ്ക്കുന്നു. ആറാട്ടുപുഴയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോഴാണ് നാടിനെ പ്രളയം വിഴുങ്ങിയെന്ന് ടൊവിനോ മനസ്സിലാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അത്. പിന്നെ ഒന്നും നോക്കിയില്ല. സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങുന്നതിന് പകരം പുറത്തേക്ക് ഇറങ്ങി.tovino-5

ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിനും സഹായിക്കുന്നതിനുമായി നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടൊവിനോ തോമസ് ഇറങ്ങിത്തിരിച്ചത്. പനംകുളത്തെ ക്യാമ്പിലാണ് ആദ്യം ചെന്നത്. അവിടെ തുടക്കത്തില്‍ നാല് കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. അവര്‍ക്കുള്ള ഭക്ഷണമെത്തിച്ച ശേഷം നടനും കൂട്ടരും മടങ്ങി.TOVINO -MANJU

പിന്നീടുള്ള ദിവസങ്ങളില്‍ പുല്ലൂറ്റ് എസ്എന്‍ഡിപി എല്‍പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്പ് ഗവ. എച്ച്എസ്, സെന്റ് മേരീസ് തുടങ്ങിയ ക്യാമ്പുകളിലെല്ലാം ടൊവിനോ അവശ്യ സാധനങ്ങളെത്തിച്ചു. കാറില്‍ സാധനങ്ങളുമായി വന്നിറങ്ങി കൊടുത്ത് തിരിച്ച് പോവുകയല്ല നടന്‍ ചെയ്തത്. അവ വാഹനത്തില്‍ നിന്ന് ഇറക്കാനും വിതരണം ചെയ്യാനുമടക്കം സഹായിക്കുകയും ചെയ്തു. അഭയമൊരുക്കാനും തയ്യാർ ചുമടെടുക്കുകയും ഗ്യാസ് കുറ്റി ചുമക്കുകയും മറ്റും ചെയ്യുന്ന ടൊവിനോയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ദുരിതത്തിലായവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയമൊരുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞും താരം കയ്യടി നേടിയിരുന്നു. അതേസമയം സിനിമാക്കാരന്‍ എന്ന നിലയ്ക്ക് ഒരു ക്രഡിറ്റും തനിക്ക് വേണ്ടെന്ന് ടൊവിനോ പറയുന്നു. സൂപ്പർമാനെന്ന് സൈബർ ലോകം ഒരു ക്യാമ്പില്‍ വളണ്ടിയര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തില്‍ ടൊവിനോ സംസാരിച്ച വീഡിയോയും അതിനിടെ വൈറലായിരുന്നു.

ടൊവിനോയെ സൂപ്പര്‍ ഹീറോ ആയി ഏറ്റെടുത്തിരിക്കുന്നു സോഷ്യല്‍ മീഡിയ. പണം നല്‍കിയ ശേഷം തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാശ്വസിച്ച് ഫ്‌ളാറ്റുകളില്‍ വിശ്രമിക്കുന്ന മറ്റ് താരങ്ങള്‍ ടൊവിനോയെ മാതൃകയാക്കണം എന്നാണ് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നത്. ടൊവിനോ ഹീറോയല്ല സൂപ്പർമാനാണത്രേ. കേന്ദ്രത്തിന് ട്രോൾ അതേസമയം ടൊവിനോയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്നും മറ്റ് താരങ്ങള്‍ ചെയ്യുന്ന സഹായപ്രവര്‍ത്തികള്‍ ഇതുപോലെ പ്രദര്‍ശിപ്പിച്ച് നടക്കുന്നില്ല എന്നും വാദിക്കുന്നവരുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാരിനെ ട്രോളുന്ന ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാകുന്നു. 100 പശുക്കളും 1 ലക്ഷം ആളുകളും പ്രളയക്കെടുതി അനുഭവിക്കുന്നുവെന്നും കേന്ദ്രസഹായം വേണമെന്നുമാണ് ടൊവിനോയുടെ പോസ്റ്റ്.

Top