കിടിലന്‍ ലുക്കില്‍ പ്രണവ്; പോസ്റ്റര്‍ പുറത്തുവിട്ട് ടൊവീനോ, ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: താരപുത്രന്മാര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ക്കായും കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെ മക്കള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഇന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ടൊവിനോ പുറത്തുവിട്ടു. പ്രണവിന്റെ കിടിലന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇരുപത്തിയൊന്നാംനൂറ്റാണ്ടിന്റെ ആദ്യ പോസ്റ്ററാണിത്. ടൊവീനോ ഫെയ്സ്ബുക്കിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്യൂട്ടില്‍ കൂളിങ് ഗ്ലാസൊക്കെ വച്ച് നില്‍ക്കുന്ന പ്രണവിന്റെ കിടിലന്‍ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ജീത്തു ജോസഫിന്റെ ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവിന്റെ രണ്ടാമത്തെ ചിത്രമാണിത്.

അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ട്രെയ്നില്‍ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ ചിത്രത്തില്‍ അതിസാഹസിക സര്‍ഫിങ്ങും യുവനടന്റെ വക ഉണ്ടാകും. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള മികച്ച ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

Top